Top

കോവിഡ് ലക്ഷണങ്ങള്‍; ഭുവനേശ്വര്‍ ക്വാറന്റീനില്‍, ശ്രീലങ്കന്‍ പര്യടനം നഷ്ടമായേക്കും

കോവിഡ് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ മാസം ഭുവനേശ്വറിന്റെ അമ്മയ്ക്കു കോവിഡ് സ്ഥിരീകരിചച്ചിരുന്നു. ഇതിനു പിന്നാിെയാണ് താരത്തിനും ലക്ഷണങ്ങള്‍ കണ്ടത്. ഭാര്യ നുപുര്‍ നഗറും ലക്ഷണങ്ങളെത്തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുമുള്ള ഇന്ത്യന്‍ ടീമില്‍ ഭുവിക്ക് ഇടംലഭിച്ചിരുന്നില്ല. അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലൂടെ ടീം ഇന്ത്യയിലേക്കു തിരികെ വരാന്‍ ഒരുങ്ങുകയായിരുന്നു. ലങ്കന്‍ പര്യടനത്തിനു മുന്നോടിയായി ഈ മാസം പകുതിയോടെ ഇന്ത്യന്‍ ടീമിനെ […]

1 Jun 2021 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോവിഡ് ലക്ഷണങ്ങള്‍; ഭുവനേശ്വര്‍ ക്വാറന്റീനില്‍, ശ്രീലങ്കന്‍ പര്യടനം നഷ്ടമായേക്കും
X

കോവിഡ് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ മാസം ഭുവനേശ്വറിന്റെ അമ്മയ്ക്കു കോവിഡ് സ്ഥിരീകരിചച്ചിരുന്നു. ഇതിനു പിന്നാിെയാണ് താരത്തിനും ലക്ഷണങ്ങള്‍ കണ്ടത്. ഭാര്യ നുപുര്‍ നഗറും ലക്ഷണങ്ങളെത്തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുമുള്ള ഇന്ത്യന്‍ ടീമില്‍ ഭുവിക്ക് ഇടംലഭിച്ചിരുന്നില്ല. അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലൂടെ ടീം ഇന്ത്യയിലേക്കു തിരികെ വരാന്‍ ഒരുങ്ങുകയായിരുന്നു.

ലങ്കന്‍ പര്യടനത്തിനു മുന്നോടിയായി ഈ മാസം പകുതിയോടെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് താരത്തിനു രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇനി രോഗം സ്ഥിരീകരിച്ചാല്‍ തന്നെ പിന്നീട് രോഗം ഭേദമായി ബി.സി.സി.ഐ. നിയമപ്രകാരം 10 ദിവസത്തെ ക്വാറന്റീനും കഴിഞ്ഞു മൂന്നു നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ മറ്റുു താരങ്ങള്‍ക്കൊപ്പം പരിഗണിക്കൂ.

നായകന്‍ വിരാട് കോഹ്ലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനു പോയതിനാല്‍ ശ്രീലങ്കയിലേക്കുള്ള ടീമിന്റെ നായക സ്ഥാനത്തേക്കു പരിഗണിക്കുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഭുവി.

ജൂലൈ പകുതിയോടെയാണ് ലങ്കന്‍ പര്യടനം ആരംഭിക്കുക. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസം ലങ്കയില്‍ ക്വാറന്റീന്‍ ഇരിക്കണമെന്നതിനാല്‍ ജൂലൈ ആദ്യം തന്നെ ടീം പുറപ്പെടും.

യാത്രതിരിക്കുന്നതിനു മുമ്പ് 10 ദിവസം ഇന്ത്യയില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇതിലേക്കു പ്രവേശിക്കണമെങ്കില്‍ തന്നെ നിശ്ചിത ഇടവേളയില്‍ ലഭിച്ച മൂന്നു കോവിഡ് നെഗറ്റീവ് ഫലം വേണം. ഇക്കാരണത്താല്‍ ഈ മാസം പകുതിയോടെ തന്നെ ടീം പ്രഖ്യാപനവും മറ്റും പൂര്‍ത്തീകരിക്കാനാണ് ബി.സി.സി.ഐ. ലക്ഷ്യമിട്ടത്.

ഭുവിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഈ സമയത്തിനുള്ളില്‍ സുഖം പ്രാപിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാകില്ല. ഇതോടെ താരത്തിന്റെ ലങ്കന്‍ പര്യടനം നഷ്ടമായേക്കും.

Next Story

Popular Stories