ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു; പ്രഖ്യാപനം കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍ക്കകം
ന്യൂദില്ലി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നടി ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ച് മണിക്കൂറുകള്‍ക്കകം ഖുശ്ബു ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രഖ്യാപനം നടത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് അംഗത്വം രാജിവെക്കുകയാണെന്ന് ഖുശ്ബു സോണിയ ഗാന്ധിക്ക് കത്തയച്ചത്. ‘പൊതുജനവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത, അധികാരവും സ്ഥാനമാനങ്ങളും മോഹിക്കുന്ന ചിലര്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. അവര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വലിയ സമ്മര്‍ദ്ദവും അടിച്ചൊതുക്കലുമാണ് നേരിടുന്നത്’, ഖുശ്ബു രാജിക്കത്തില്‍ വ്യക്തമാക്കി. കാലങ്ങളായുള്ള ആലോചനയ്ക്ക് […]

ന്യൂദില്ലി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നടി ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ച് മണിക്കൂറുകള്‍ക്കകം ഖുശ്ബു ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രഖ്യാപനം നടത്തുകയായിരുന്നു.
ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് അംഗത്വം രാജിവെക്കുകയാണെന്ന് ഖുശ്ബു സോണിയ ഗാന്ധിക്ക് കത്തയച്ചത്. ‘പൊതുജനവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത, അധികാരവും സ്ഥാനമാനങ്ങളും മോഹിക്കുന്ന ചിലര്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. അവര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വലിയ സമ്മര്‍ദ്ദവും അടിച്ചൊതുക്കലുമാണ് നേരിടുന്നത്’, ഖുശ്ബു രാജിക്കത്തില്‍ വ്യക്തമാക്കി.
കാലങ്ങളായുള്ള ആലോചനയ്ക്ക് ശേഷമാണ് പാര്‍ട്ടിയുമായുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അംഗത്വം ഒഴിയുകയാണെന്നും ഖുശ്ബു പറഞ്ഞു.
ദേശീയ വക്താവാകാനും പാര്‍ട്ടി അംഗമാകാനും കഴിഞ്ഞതില്‍ നന്ദിയെന്നും ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു രാജിക്കത്തില്‍ എഴുതിയിട്ടുണ്ട്. എല്ലാവരോടുമുള്ള ബഹുമാനം ഇനിയും നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും നടി അത് നിഷേധിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദേശിയ വിദ്യാഭ്യാസനയങ്ങളെ പിന്തുണച്ചതിന് പിന്നാലെയാണ് ഖുശ്ബു ബിജെപിയില്‍ ചേരും എന്ന വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഖുശ്ബു കോണ്‍ഗ്രസ് വക്താവായിരുന്നു.
- TAGS:
- BJP
- CONGRESS
- Khushbu Sundar