‘ഞാന്‍ കര്‍ഷകര്‍ക്കൊപ്പം’; നിലപാട് തിരുത്തി ഭുപീന്ദര്‍ സിംഗ്, നാലംഗ സമിതിയില്‍ നിന്ന് രാജിവച്ചു
ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് മുന്‍ എംപിയും ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവുമായ ഭുപീന്ദര്‍ സിംഗ് രാജിവച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും കര്‍ഷകനെന്ന നിലയിലും നേതാവെന്ന നിലയിലും അവരുടെ വികാരം തനിക്ക് മനസിലാവുമെന്നും ഭുപീന്ദര്‍ സിംഗ് പറഞ്ഞു. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഭുപീന്ദര്‍ സിംഗിന്റെ വാക്കുകള്‍: ”സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയെ നന്ദി അറിയിക്കുന്നു. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യൂണിയന് നേതാവെന്ന നിലയിലും കര്‍ഷകരുടെ […]

ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് മുന്‍ എംപിയും ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവുമായ ഭുപീന്ദര്‍ സിംഗ് രാജിവച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും കര്‍ഷകനെന്ന നിലയിലും നേതാവെന്ന നിലയിലും അവരുടെ വികാരം തനിക്ക് മനസിലാവുമെന്നും ഭുപീന്ദര്‍ സിംഗ് പറഞ്ഞു. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഭുപീന്ദര്‍ സിംഗിന്റെ വാക്കുകള്‍: ”സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയെ നന്ദി അറിയിക്കുന്നു. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യൂണിയന് നേതാവെന്ന നിലയിലും കര്‍ഷകരുടെ വികാരം എനിക്ക് മനസിലാകും. ഈയൊകു സാഹചര്യത്തില്‍ ലഭിച്ച പദവി ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യങ്ങളെ എനിക്ക് ഉപേക്ഷിക്കാനാവില്ല. ഭുപീന്ദര്‍ സിംഗ് സമിതിയില്‍ നിന്ന് ഒഴിവായ വിവരം ഭാരതീയ കിസാന്‍ യൂണിയനും സ്ഥിരീകരിച്ചു.”
കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകസംഘടന നേതാക്കളും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കര്‍ഷകനിയമങ്ങളെ പിന്തുണയ്ക്കുന്നവരും അതിനായി വാദിക്കുന്നവരുമാണ് സമിതിയിലെ അംഗങ്ങളെന്നും സമിതി രൂപീകരണത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അറിയപ്പെടുന്ന നവലിബറല്‍ സാമ്പത്തിക വിദഗ്ധനാണ് സമിതിയിലെ ഒരു അംഗമായ ഡോ.അശോക് ഗുലാത്തി. ‘കാര്‍ഷിക നിയമങ്ങള്‍ ശരിയായ ദിശയിലാകുന്നത് എന്തുകൊണ്ട്’ എന്ന ലേഖനം ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. കാര്‍ഷിക നിയമത്തില്‍ വെള്ളം ചേര്‍ക്കരുതെന്ന് നിലപാട് സ്വീകരിച്ചയാളാണ് മറ്റൊരു സമിതിയംഗമായ ഡോ.പി കെ ജോഷി. നിയമം കൃഷിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും പിന്‍വലിക്കേണ്ട സാഹചര്യവുമില്ലെന്ന് പറഞ്ഞയാളാണ് അനില്‍ ഖന്‍വാദ്. നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രിയെ കണ്ട നേതാക്കളില്‍ ഒരാളായിരുന്നു ഇന്ന് സമിതിയില്‍ നിന്ന് രാജിവച്ച ഭൂപീന്ദര്‍ സിംഗ്.
സമിതിയില്‍ തൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങള്‍ പാസാക്കിയ പാര്‍ലമെന്റ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ആദ്യം കര്‍ഷകരുമായി ചര്‍ച്ച നടത്തണം. അതില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. കോടതി നിയോഗിച്ച സമിതിയുടെ ഉദ്ദേശം വ്യക്തമല്ല. സ്വാമിനാഥന് കമീഷന്റെ നിര്‍ദേശങ്ങള്‍ ഇപ്പോഴും പാലിച്ചിട്ടില്ല. നിലവിലെ നിയമം പാര്‍ലമെന്റ് പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.