Top

‘നിന്റെ ചോദ്യങ്ങൾ മിസ്സ് ചെയ്യുന്നു’; സുശാന്തിന്റെ ഓർമ്മയിൽ ഭൂമി പെഡ്നേക്കർ

ഇൻസ്റ്റഗ്രാമിലൂടെയാണ് നടി സുശാന്തിന്റെ ഓർമ്മ പങ്കുവെച്ചത്.

14 Jun 2021 6:03 AM GMT
ഫിൽമി റിപ്പോർട്ടർ

‘നിന്റെ ചോദ്യങ്ങൾ മിസ്സ് ചെയ്യുന്നു’; സുശാന്തിന്റെ ഓർമ്മയിൽ ഭൂമി പെഡ്നേക്കർ
X

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണം സിനിമ ലോകത്തെ ഞെട്ടിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഈ വേളയിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് നടി ഭൂമി പെഡ്നേക്കർ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി സുശാന്തിന്റെ ഓർമ്മ പങ്കുവെച്ചത്.

നിന്നെ മിസ്സ് ചെയ്യുന്നു. നിന്റെ ചോദ്യങ്ങൾ, നമ്മൾ തമ്മിൽ സംസാരിച്ച എല്ലാ കാര്യങ്ങളും മിസ്സ് ചെയ്യുന്നു.നക്ഷത്രങ്ങൾ മുതൽവി എനിക്ക് അറിയാത്ത കാര്യങ്ങൾ വരെ, ഞാൻ കാണാത്ത രീതിയിൽ ഈ ലോകത്തെ നീ എനിക്ക് കാട്ടി തന്നു. നിനക്കു നിത്യശാന്തി ലഭിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.

ഭൂമി പെഡ്നേക്കർ

2020 ജൂണ്‍ 14നാണ് സുഷാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഷാന്തിന്റെ മരണ വാര്‍ത്ത ബോളിവുഡിലെ നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിഹരിക്കണമെന്ന വലിയ ചര്‍ച്ചയ്ക്ക് കൂടി സുശാന്തിന്റെ മരണം തുടക്കം കുറിച്ചിരുന്നു.

ഏക്ത കപൂറിന്റെ ‘പവിത്ര റിഷ്ത’ എന്ന ടി വി സീരിയലിലൂടെയാണ് സുഷാന്ത് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് ‘കായ്‌പോചെ’ എന്ന ചിത്രത്തിലൂടെയാണ്. സുഷാന്ത് ഒരു നടന്‍ മാത്രമായിട്ടല്ല മലയാളിക്ക് പരിചിതം. പ്രളയക്കെടുതിയില്‍ തളര്‍ന്ന കേരളക്കരയ്ക്ക് ഒരു കോടി രൂപ സുഷാന്ത് സംഭാവനയായി നല്‍കിയിരുന്നു. താരത്തിളക്കത്തില്‍ അഭിരമിച്ച വ്യക്തിയായിരുന്നില്ല സുഷാന്ത്, മാനുഷിക മൂല്യങ്ങള്‍ക്കും കരുതലിനും ഏറെ പ്രാധാന്യം നല്‍കിയ താരമായിരുന്നു.

Next Story