പ്രീമിയം പെട്രോളിന് സെഞ്ച്വറി; ക്രിക്കറ്റ് ബാറ്റുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, മൂന്നക്കം കാണിക്കാനാകാതെ പമ്പുകള്‍
രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില കുതിച്ചുയര്‍ന്ന് 100 രൂപ കടന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍, അനുപ്പൂര്‍, ഷഹ്ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലുമാണ് പ്രീമിയം പെട്രോളിന്റെ വില മൂന്നക്കം കടന്നത്. ഇന്നലെ രാവിലെയാണ് പ്രീമിയം പെട്രോള്‍ വില 100 കവിഞ്ഞത്. ഭോപ്പാലില്‍ 100 രൂപ നാലു പൈസയാണ് നിരക്ക്. സാധാരണ പെട്രോളിന് ഇവിടെ 96 രൂപ 37 പൈസയാണ് ഇവിടെ. വില വര്‍ധിക്കുന്നതില്‍ വ്യത്യസ്ത പ്രതിഷേധ പരിപാടിയാണ് ഭോപ്പാലിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. […]

രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില കുതിച്ചുയര്‍ന്ന് 100 രൂപ കടന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍, അനുപ്പൂര്‍, ഷഹ്ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലുമാണ് പ്രീമിയം പെട്രോളിന്റെ വില മൂന്നക്കം കടന്നത്. ഇന്നലെ രാവിലെയാണ് പ്രീമിയം പെട്രോള്‍ വില 100 കവിഞ്ഞത്. ഭോപ്പാലില്‍ 100 രൂപ നാലു പൈസയാണ് നിരക്ക്. സാധാരണ പെട്രോളിന് ഇവിടെ 96 രൂപ 37 പൈസയാണ് ഇവിടെ.
വില വര്‍ധിക്കുന്നതില്‍ വ്യത്യസ്ത പ്രതിഷേധ പരിപാടിയാണ് ഭോപ്പാലിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ധരിച്ച് സെഞ്ച്വറി നേടിയ ക്രിക്കറ്റ് താരത്തെ പോലെ പമ്പില്‍ എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. മാത്രമല്ല, ചില പഴയ പമ്പുകളില്‍ നിരക്ക് മൂന്നക്കം രേഖപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്.
അതേസമയം, സാധാരണ പെട്രോളിന്റെ വിലയില്‍ 100 കടക്കുന്ന സംസ്ഥാനം രാജസ്ഥാനായിരിക്കും. ഇവിടെ നിലവില്‍ 99 രൂപയാണ് പെട്രോള്‍ ലിറ്ററിന്. കേരളത്തിലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡിലാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 90.61 ആണ് വില. ഡീസലിന് 85 രൂപയും.
ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതുമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ വില വര്‍ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് വില കൂടിയതെന്നും ഇറക്കുമതിയല്ലാതെ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് വില കൂട്ടുന്നതെന്നാണ് മന്ത്രി അവകാശപ്പെട്ടത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകാന്‍ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.