Top

ചന്ദ്രശേഖര്‍ ആസാദ് യുപി പൊലീസ് കസ്റ്റഡിയില്‍; നടപടി കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകവെ

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അദ്ദേഹത്തിനെ യുപിയിലെ വസതിയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു നടപടി. ‘ഇന്ത്യ വീണ്ടും അടിയന്തിരാവസ്ഥയിലേക്ക് പോവുകയാണ്. ഇന്ന് നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പൊലീസ് എന്ന് രാവിലെ മുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു.’ ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചു. भारत दोबारा से इमर्जेंसी के दौर […]

8 Dec 2020 2:22 AM GMT

ചന്ദ്രശേഖര്‍ ആസാദ് യുപി പൊലീസ് കസ്റ്റഡിയില്‍; നടപടി കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകവെ
X

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അദ്ദേഹത്തിനെ യുപിയിലെ വസതിയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു നടപടി.

‘ഇന്ത്യ വീണ്ടും അടിയന്തിരാവസ്ഥയിലേക്ക് പോവുകയാണ്. ഇന്ന് നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പൊലീസ് എന്ന് രാവിലെ മുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു.’ ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചു.

കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് ഭാരത് ബന്ദ് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആസാദിനെതിരെയുള്ള യുപി പൊലീസ് നടപടി.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി പൊലീസ് വീട്ടുതടങ്കലില്‍ വെച്ചെന്ന ആരോപണവുമായി നേരത്തെ ആംആദ്മി രംഗത്തെത്തിയിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് പാര്‍ട്ടിയുടെ പരാതി. ഔദ്യോഗിക ട്വിറ്റര്‍ പേജീലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അരവിന്ദ് കെജ്രിവാള്‍ സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ സന്ദര്‍ശിച്ച്് തിരികെയെത്തിയ ശേഷമാണ് നടപടിയെന്നും പാര്‍ട്ടി വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി ആരോപണത്തെ ദില്ലി പൊലീസ് തള്ളി.

ആംആദ്മി പാര്‍ട്ടി ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ സിംഗു സന്ദര്‍ശനം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ് സിംഗു അതിര്‍ത്തിയില്‍. താന്‍ അവിടെ സന്ദര്‍ശിച്ച പ്രതിഷേധക്കാര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം

Next Story