Top

ഭാവനയുടെ പുതിയ കന്നട ചിത്രം; ഇൻസ്‌പെക്ടർ വിക്രത്തിന്റെ ട്രെയ്‌ലർ എത്തി

ഭാവനയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യമാണ് ചിത്രത്തിലുള്ളതെന്ന് അണിയറപ്രവത്തകർ പറയുന്നു.

27 Jan 2021 5:18 AM GMT
ഫിൽമി റിപ്പോർട്ടർ

ഭാവനയുടെ പുതിയ കന്നട ചിത്രം; ഇൻസ്‌പെക്ടർ വിക്രത്തിന്റെ ട്രെയ്‌ലർ എത്തി
X

ഭാവന നായികയായി എത്തുന്ന പുതിയ ചിത്രം ഇൻസ്‌പെക്ടർ വിക്രമത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭാവനയും ട്രെയ്‌ലർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിൽ പ്രജ്വലിന്റെ ജോഡിയായാണ് ഭാവന എത്തുന്നത്. ഭാവനയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യമാണ് ചിത്രത്തിലുള്ളതെന്ന് അണിയറപ്രവത്തകർ പറയുന്നു.

ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലരായിരിക്കും ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരുന്നു. ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

ഭാവന ഇപ്പോൾ നിരവധി കന്നട ചിത്രങ്ങളുടെ തിരക്കിലാണ്. എ ഹർഷ സംവിധാനം ചെയ്ത ഭജരംഗി 2വാണ് താരം അഭിനയിക്കുന്ന മറ്റൊരു ചിത്രം. ശിവ രാജ്‌കുമാർ നായകനായെത്തുന്ന ചിത്രം മെയ് 24ന് റിലീസ് ചെയ്യും.

Next Story