ഭാരത് ബയോടെക്കിന്റെ പുതിയ കൊവാക്സിന് പ്ലാന്റ് ആഗസ്റ്റോടെ പൂനെയില്‍ പ്രവര്‍ത്തനമാരംഭിക്കും
ഭാരത് ബയോടെക്കിന്റെ പുതിയ കൊവാക്സിന് പ്ലാന്റ് ആഗസ്റ്റോടെ പൂനെയില്‍ പ്രവര്‍ത്തനമാരംഭിക്കും ഭാരത് ബയോടെക്കിന്റ പുതിയ വാക്സിന് നിര്‍മ്മാണ പ്ലാന്റ് ആഗസ്റ്റോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൂനെയിലെ മാഞ്ചിരയിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ആഗസ്റ്റോടെ ഇവിടെ നിന്നും വാക്സിന് തയ്യാറാകും. കൊവാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പൂനെ ജില്ലാ കളക്ട്ടര്‍ സൗരവ് റാവുവും ജില്ലാകളക്ട്ടര്‍ നാഗേശ്വര്‍ ദേശ്മുഖും കഴിഞ്ഞ ദിവസം വാക്സിന് പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു.പന്ത്രണ്ട് ഹെക്ട്ടര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ബയോടെക് കൊവാക്സിന് നിര്‍മ്മാണ പ്ലാന്റ് […]

ഭാരത് ബയോടെക്കിന്റെ പുതിയ കൊവാക്സിന് പ്ലാന്റ് ആഗസ്റ്റോടെ പൂനെയില്‍ പ്രവര്‍ത്തനമാരംഭിക്കും
ഭാരത് ബയോടെക്കിന്റ പുതിയ വാക്സിന് നിര്‍മ്മാണ പ്ലാന്റ് ആഗസ്റ്റോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൂനെയിലെ മാഞ്ചിരയിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ആഗസ്റ്റോടെ ഇവിടെ നിന്നും വാക്സിന് തയ്യാറാകും. കൊവാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
പൂനെ ജില്ലാ കളക്ട്ടര്‍ സൗരവ് റാവുവും ജില്ലാകളക്ട്ടര്‍ നാഗേശ്വര്‍ ദേശ്മുഖും കഴിഞ്ഞ ദിവസം വാക്സിന് പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു.പന്ത്രണ്ട് ഹെക്ട്ടര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ബയോടെക് കൊവാക്സിന് നിര്‍മ്മാണ പ്ലാന്റ് മുബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക് ആന്റെ് കൊ യുടെ അനുബന്ധ കമ്പനിയായ ഇന്റര്‍വെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു പ്ലാന്റ് ഇതിന് മുന്‍പ് ഉയോഗിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാക്സിന് നിര്‍മ്മിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്ന കമ്പനികള്‍ക്കെല്ലാം തന്നെ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീതി ആയോഗ് പ്രതിനിധി വി കെ പോള്‍ പറഞ്ഞു.