Top

അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റുകളായ ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മൂവരുടെയും മുന്‍കൂര്‍ജാമ്യേപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് നീട്ടി വെച്ചിരുന്നു. ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ് പൊലീസ്. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഇവര്‍. ചുമത്തിയ വകുപ്പുകളെക്കുറിച്ച് പൊലീസ് ഉപദേശം തേടിയിരുന്നു. […]

11 Oct 2020 3:37 AM GMT

അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹൈക്കോടതിയിലേക്ക്
X

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റുകളായ ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മൂവരുടെയും മുന്‍കൂര്‍ജാമ്യേപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് നീട്ടി വെച്ചിരുന്നു.

ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ് പൊലീസ്. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഇവര്‍. ചുമത്തിയ വകുപ്പുകളെക്കുറിച്ച് പൊലീസ് ഉപദേശം തേടിയിരുന്നു.

വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ പ്രധാനമായും വാദിക്കുക.

വീഡിയോ സഹിതം തെളിവുള്ളതിനാല്‍ ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് നിലപാട് കടുപ്പിക്കാനാണ് പൊലീസ് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

Next Story