Top

വിവാദ യൂടൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുള്‍പ്പടെയുള്ളര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

യൂടൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യൂടൂബറെ കയ്യേറ്റം ചെയ്ത കേസില്‍ കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ചു.

9 Nov 2020 11:58 PM GMT

വിവാദ യൂടൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുള്‍പ്പടെയുള്ളര്‍ക്ക്  ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
X

യൂടൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യൂടൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചിരിക്കുന്നത്.

ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കുര്‍ ജാമ്യാപേക്ഷയിന്മേലാണ് കോടതിയുടെ ഉത്തരവ്. യൂടൂവര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമം കയ്യിലെടുത്ത് ഒരു വ്യക്തിയെ കയ്യേറ്റംചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല എന്നും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതം എന്താണെങ്കിലും അത് നേരിടാന്‍ തയ്യാറായിരിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

എന്നാല്‍ വിജയ് പി നായരുടെ വീട്ടില്‍ അതി ക്രമിച്ച് കയറിയിട്ടില്ലെന്നും അവിടെ നിന്നും യാതൊന്നും മോഷ്ടിച്ചിട്ടല്ലെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ നവാദിച്ചിരുന്നത്. അതേസമയം ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി നായര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് തള്ളിക്കൊണ്ടാണ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Next Story