Top

അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു; വിട പറഞ്ഞത് 105ാം വയസ്സില്‍ നാലാം ക്ലാസ് തുല്യത പാസായ വ്യക്തിത്വം

അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥി അമ്മ (107) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ആയിരുന്നു അന്ത്യം. നാരീശക്തി പുരസ്‌കാര ജേതാവാണ്. നൂറ്റിയഞ്ചാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായതോടെയാണ് ഭാഗീരഥി അമ്മയെ രാജ്യം ശ്രദ്ധിക്കുന്നത്. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ് ഭാഗീരഥി അമ്മ. തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീ ബാത്തിലും പരാമര്‍ശിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും. സംസ്ഥാന സാക്ഷരതാ […]

22 July 2021 10:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു; വിട പറഞ്ഞത് 105ാം വയസ്സില്‍ നാലാം ക്ലാസ് തുല്യത പാസായ വ്യക്തിത്വം
X

അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥി അമ്മ (107) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ആയിരുന്നു അന്ത്യം. നാരീശക്തി പുരസ്‌കാര ജേതാവാണ്. നൂറ്റിയഞ്ചാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായതോടെയാണ് ഭാഗീരഥി അമ്മയെ രാജ്യം ശ്രദ്ധിക്കുന്നത്.

കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ് ഭാഗീരഥി അമ്മ. തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീ ബാത്തിലും പരാമര്‍ശിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.

സംസ്ഥാന സാക്ഷരതാ മിഷന്‍ 2019 ല്‍ നടത്തിയ തുല്യതാ പരീക്ഷയില്‍ വിജയിച്ചായിരുന്നു ഭഗീരഥിയമ്മ ശ്രദ്ധേയായത്. 74.5 ശതമാനം മാര്‍ക്കോടെയായിരുന്നു ഭാഗീരഥിയമ്മയുടെ വിജയം.
മൊത്തം 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയായിരുന്നു മുത്തശ്ശി തകര്‍പ്പന്‍ വിജയം നേടിയത്. പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ മേഖലയില്‍ ഉയര്‍ന്നനേട്ടങ്ങള്‍ സ്വന്തമാക്കുന്ന വനിതകള്‍ക്ക് നല്‍കുന്ന നാരീശക്തി പുരസ്‌കാരം നല്‍കി ഭാഗീരഥി അമ്മയെ ആദരിച്ചത്.

അമ്മ മരിച്ചതിനുശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടി വന്നതോടെയായിരുന്നു ഭാഗീരഥിയമ്മ ചെറുപ്പത്തില്‍ പഠനം ഉപേക്ഷിച്ചത്. മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. പഠിക്കാനും അറിവ് നേടാനും വളരെയധികം താത്പര്യമുണ്ടായിരുന്ന ഭഗീരഥി അമ്മ ആഗ്രഹം ജീവതത്തിലുടനീളം കൊണ്ടു നടന്നിരുന്നു. ഇതായിരുന്നു നൂറ് വയസ്സ് പിന്നിട്ടിട്ടും പഠനത്തിലേക്ക് തിരിച്ചെത്താന്‍ മുത്തശ്ശിയെ പ്രചോദിപ്പിച്ചത്.

Next Story