
റിപ്പബ്ലിക്ക് ടിവി എഡിറ്ററും അവതാരകനുമായ അര്‍ണബ് ഗോസ്വാമിയുടെ ആരോഗ്യത്തില്‍ ആശങ്ക പങ്കുവെച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖുമായി നടത്തിയ കുടിക്കാഴ്ച്ചയിലായിരുന്നു കോഷിയാരിയുടെ പ്രതികരണം.
ജയിലില്‍ കഴിയുന്ന അര്‍ണബിന്റെ ആരോഗ്യത്തിലും സുരക്ഷയിലും തനിക്ക് വ്യാകുലതയുണ്ട്. അര്‍ണബിനെ തന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നും കോഷിയാരി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.
താന്‍ ജയിലില്‍ കയ്യേറ്റം ചെയ്യപ്പെടുന്നുണ്ടെന്നും കുടുംബാംഗങ്ങളെ കാണാന്‍ അധികൃതര്‍ അനുവദിക്കുന്നല്ലെന്നും അര്‍ണബ് നേരത്തെ ആരോപിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച്ചാണ് അര്‍ണബിനെ പ്രിസണ്‍ ക്വറന്റൈനില്‍ നിന്നും ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ അര്‍ണബിനെ അറസ്റ്റ് ചെയ്ത സമയത്ത് തന്നെ അര്‍ണബിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.
ശനിയാഴ്ച്ച അര്‍ണബിനെ തലോജ ജയിലിലേക്ക് മാറ്റവെ തനിക്കെതിരെ അലിബാഗ് കോടതിയില്‍ വെച്ച് വാദപ്രഹരമുയര്ന്നിരുന്നതായി അര്‍ണബ് ആക്രോശിച്ചിരുന്നു. അതോടൊപ്പം തന്റെ ജീവിതെ അപായത്തിലാണെന്നും തന്നെ അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അര്‍ണബ് പറഞ്ഞിരുന്നു.