‘ഓട് കൊറോണ ഓട്’; കൊറോണയെ തുരത്താന്‍ മന്ത്രം ഉരുവിട്ട് തീപ്പന്തവുമായി ഗ്രാമവാസികള്‍, വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: കൊറോണയെ തുരത്താനായി കേന്ദ്രമന്ത്രി രാംദാസ് ആത്തേവലയുടെ ‘ഗോ കൊറോണ’ മന്ത്രത്തിന് പിന്നാലെ കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ‘ഓട് കൊറോണ'(ഭാഗ് കൊറോണ) എന്ന മന്ത്രവുമായി മധ്യപ്രദേശിലെ ഗ്രാമവാസികള്‍. അഗര്‍ മാല്‍വ ജില്ലിയിലെ ഗണേഷ്പുര ഗ്രാമത്തിലായിരുന്നു സംഭവം. ഗ്രാമത്തില്‍ നിന്നും കൊറോണയെ ഇല്ലാതാക്കാന്‍ ‘ഓട് കൊറോണ’ മന്ത്രവും ഉരുവിട്ടുകൊണ്ട് തീപ്പന്തം കത്തിച്ചോടുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഗ്രാമത്തെ കൊറോണ ശാപത്തില്‍ നിന്നും മുക്തമാക്കുന്നതിന് വേണ്ടി ഓട് കൊറോണ എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് […]

ന്യൂഡല്‍ഹി: കൊറോണയെ തുരത്താനായി കേന്ദ്രമന്ത്രി രാംദാസ് ആത്തേവലയുടെ ‘ഗോ കൊറോണ’ മന്ത്രത്തിന് പിന്നാലെ കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ‘ഓട് കൊറോണ'(ഭാഗ് കൊറോണ) എന്ന മന്ത്രവുമായി മധ്യപ്രദേശിലെ ഗ്രാമവാസികള്‍. അഗര്‍ മാല്‍വ ജില്ലിയിലെ ഗണേഷ്പുര ഗ്രാമത്തിലായിരുന്നു സംഭവം. ഗ്രാമത്തില്‍ നിന്നും കൊറോണയെ ഇല്ലാതാക്കാന്‍ ‘ഓട് കൊറോണ’ മന്ത്രവും ഉരുവിട്ടുകൊണ്ട് തീപ്പന്തം കത്തിച്ചോടുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഗ്രാമത്തെ കൊറോണ ശാപത്തില്‍ നിന്നും മുക്തമാക്കുന്നതിന് വേണ്ടി ഓട് കൊറോണ എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് പ്രദേശവാസികള്‍ തീപ്പന്തവുമേന്തി ഓടി തീപ്പന്തം വലിച്ചെറിയും അങ്ങനെ മഹാമാരിയില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ഇവര്‍ പറയുന്നത്.
പകര്‍ച്ചാവ്യാധികളെ നേരിടുന്നതിനായി ഗ്രാമത്തില്‍ പരമ്പരാഗതമായി നടത്തിവരുന്ന ഒരു ആചാരമാണിതെന്നാണ് ഒരു പ്രദേശവാസി ഇതിനോട് പ്രതികരിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാ വീടുകളില്‍ നിന്നും ഒരാള്‍ തീപ്പന്തവുമായി ഗ്രാമത്തിന്റെ അതിരുകളിലേക്ക് ഇറങ്ങി ഓടും. പിന്നീട് കയ്യിലുള്ള തീ ഗ്രാമത്തിന് പുറത്തേക്ക് വലിച്ചെറിയും. ഇതുവഴി പകര്‍ച്ചാവ്യാധികളെ ഇല്ലാതാക്കാനാകുമെന്നാണ് വിശ്വാസം. ഞായര്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും ഗ്രാമവാസികള്‍ ഇത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കൊണ് കൊറോണയെ തുരത്താനായി കേന്ദ്രമന്ത്രി രാംദാസ് ആത്തേവല ഗോ കൊറോണ എന്ന് ജപിക്കണമെന്നും അതുവഴി മഹാമാരിയെ തുരത്താനാകുമെന്നും പ്രസ്താവന നടത്തിയത്. ഇതിന് ശേഷം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതും ഈ കൊവിഡ് കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമവാസികളുടെ ഓട് കൊറോണ മന്ത്രവും തീപ്പന്തവുമായി ഓട്ടവും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിന്റെ വീഡിയോ അടക്കമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.