‘സൂക്ഷിക്കുക! ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉടന്‍ ഇല്ലാതായേക്കും’; ഹൈബി ഈഡന് എംപിയുടെ മുന്നറിയിപ്പ്
കൊച്ചി: ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉടന്‍ ഇല്ലാതാവാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്റെ മുന്നറിയിപ്പ്. ഫേസ്ബുക്കിലാണ് എംപിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. സൂക്ഷിക്കണമെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു. ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഗോഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് നടപടികളുണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ സമരത്തില്‍ ലക്ഷദ്വീപിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളാ നിയമസഭ വിഷയത്തില്‍ പ്രമേയം പാസാക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കളും ദീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. […]
29 May 2021 4:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉടന്‍ ഇല്ലാതാവാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്റെ മുന്നറിയിപ്പ്. ഫേസ്ബുക്കിലാണ് എംപിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. സൂക്ഷിക്കണമെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു. ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഗോഡാ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് നടപടികളുണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ സമരത്തില്‍ ലക്ഷദ്വീപിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളാ നിയമസഭ വിഷയത്തില്‍ പ്രമേയം പാസാക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കളും ദീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ദ്വീപ് കളക്ടറുടെ വാര്‍ത്താ സമ്മേളനം നടക്കുമ്പോള്‍ പുറത്ത് പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.