മദ്യവില കൂട്ടാന്‍ ബെവ്കോ; കൂടുന്നത് ലിറ്ററിന് നൂറുരൂപയോളം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ആലോചിച്ച് ബിവറേജസ് കോര്പറേഷന്. നിര്‍മ്മാതാക്കള്‍ക്ക് നല്കുന്ന വില കൂട്ടാനാണ് തീരുമാനം. അടിസ്ഥാന വില ഏഴ് ശതമാനം ഉയര്‍ത്തണമെന്നാണ് ബെവ്കോ മുന്നോട്ടുവെക്കുന്ന ആവശ്യം. വില വര്‍ധനയ്ക്ക് ബെവ്കോ സര്‍ക്കാരിന്റെ അനുമതി തേടി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മദ്യത്തിന് ലിറ്ററിന് നൂറുരൂപയെങ്കിലും വില വര്‍ധിക്കും. മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം വില വര്‍ധിപ്പിക്കണമെന്നാണ് മദ്യനിര്‍മാണ കമ്പനികള്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ആലോചിച്ച് ബിവറേജസ് കോര്പറേഷന്. നിര്‍മ്മാതാക്കള്‍ക്ക് നല്കുന്ന വില കൂട്ടാനാണ് തീരുമാനം. അടിസ്ഥാന വില ഏഴ് ശതമാനം ഉയര്‍ത്തണമെന്നാണ് ബെവ്കോ മുന്നോട്ടുവെക്കുന്ന ആവശ്യം.
വില വര്‍ധനയ്ക്ക് ബെവ്കോ സര്‍ക്കാരിന്റെ അനുമതി തേടി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മദ്യത്തിന് ലിറ്ററിന് നൂറുരൂപയെങ്കിലും വില വര്‍ധിക്കും.
മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം വില വര്‍ധിപ്പിക്കണമെന്നാണ് മദ്യനിര്‍മാണ കമ്പനികള്‍ ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ബെവ്കോ മദ്യത്തിന് വില വര്‍ധിപ്പിക്കാനും ആലോചിക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മദ്യവില്പന ഡിസംബര്‍ 21 മുതലാണ് പുനരാരംഭിച്ചത്.