Top

ലോക്ക്ഡൗണിനിടെ മദ്യക്കടത്ത്: ബെവ്‌കോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

മുണ്ടക്കയം: ലോക്ഡൗണിന്റെ മറവില്‍ മുണ്ടക്കയം ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ ബെവ്‌കോ നടപടി സ്വീകരിച്ചു. ഷോപ്പ് ഇന്‍ചാര്‍ജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മദ്യം കടത്തലില്‍ ആരോപണ വിധേയരായ താത്കാലിക ജീവനക്കാരായ ഡോണ്‍ മാത്യു, ശിവജി, സനല്‍ എന്നിവരെ ജോലിയില്‍ നിന്നും പിരിച്ചുവിടാനും ഷോപ്പ് അസിസ്റ്റന്റ് വിഷ്ണു അടക്കം മറ്റു രണ്ടു ജീവനക്കാരെയും സ്ഥലം മാറ്റാനുമാണ് കമ്പനി തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഔട്ട് ലറ്റിന്റെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ പുതിയ […]

20 Jun 2021 8:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്ക്ഡൗണിനിടെ മദ്യക്കടത്ത്: ബെവ്‌കോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
X

മുണ്ടക്കയം: ലോക്ഡൗണിന്റെ മറവില്‍ മുണ്ടക്കയം ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ ബെവ്‌കോ നടപടി സ്വീകരിച്ചു. ഷോപ്പ് ഇന്‍ചാര്‍ജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മദ്യം കടത്തലില്‍ ആരോപണ വിധേയരായ താത്കാലിക ജീവനക്കാരായ ഡോണ്‍ മാത്യു, ശിവജി, സനല്‍ എന്നിവരെ ജോലിയില്‍ നിന്നും പിരിച്ചുവിടാനും ഷോപ്പ് അസിസ്റ്റന്റ് വിഷ്ണു അടക്കം മറ്റു രണ്ടു ജീവനക്കാരെയും സ്ഥലം മാറ്റാനുമാണ് കമ്പനി തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഔട്ട് ലറ്റിന്റെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ പുതിയ ജീവനക്കാര്‍ ചുമതലയേല്‍ക്കും വരെ സ്ഥലം മാറ്റിയവര്‍ തന്നെ തുടരും.

രാമനാട്ടുകരയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിച്ച് അഞ്ച് മരണം

ലോക് ഡൗണ്‍ കാലത്ത് ഔട്ട്‌ലറ്റില്‍ നിന്നും മദ്യം കടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജൂണ്‍ ഒന്നിന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ സുല്‍ഫിക്കറുടെ നിര്‍ദ്ദേശ പ്രകാരം ഔട്ട്‌ലറ്റ് പ്രാഥമിക പരിശോധന നടത്തി സീല്‍ വയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ 15 ന് ബെവ് കോ ഓഡിറ്റ് വിഭാഗം എക്‌സൈസ് എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ നൂറു കെയ്‌സ് മദ്യത്തിന്റെ കുറവു കണ്ടെത്തുകയായിരുന്നു. ഉദ്ദേശം എട്ടര ലക്ഷത്തോളം രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഔട്ട് ലറ്റിലെ കുറവും വെയര്‍ ഹൗസിലെ കണക്കുകളും തമ്മില്‍ ഒത്തുനോക്കിയതില്‍ ക്രമക്കേട് നടന്നതായി ബോധ്യപെട്ടതിനെ തുടര്‍ന്നാണ് നടപടി.

ജെഡിഎസ് സംസ്ഥാന നേതൃത്വത്തിനെതിരെ ദേവഗൗഡക്ക് പരാതി; ‘എല്ലാം തന്നിഷ്ടപ്രകാരം’

Next Story