അത് വെറുമൊരു ട്രോളായിരുന്നില്ല; നേടിയത് കോടിക്കണക്കിന് രൂപ; മുഴുവന്‍ തുകയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് ബേര്‍ണി സാന്‍ഡേര്‍സ്
യുഎസ് സെനറ്ററായ ബേണി സാന്‍ഡേഴ്സിന്റെ മീം തരംഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിന്റര്‍ ജാക്കറ്റും ധരിച്ച് കസേരയില്‍ കൈകാലുകള്‍ കോര്‍ത്ത് ബേണി ഇരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് ബോളിവുഡ് താരങ്ങളടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ തംരഗമായി മാറിയ ബേര്‍ണി സാന്‍ഡേഴ്സിന്റെ ചിത്രം വെറുമൊരു ട്രോളായി ഒതുങ്ങുകയല്ല. ഈ ചിത്രം ഉപയോഗിച്ച ടീ ഷര്‍ട്ടുകളും സ്റ്റിക്കറുകളും തൊപ്പികളുമൊക്കെ വലിയ രീതിയിലാണ് ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത്. […]

യുഎസ് സെനറ്ററായ ബേണി സാന്‍ഡേഴ്സിന്റെ മീം തരംഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിന്റര്‍ ജാക്കറ്റും ധരിച്ച് കസേരയില്‍ കൈകാലുകള്‍ കോര്‍ത്ത് ബേണി ഇരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് ബോളിവുഡ് താരങ്ങളടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ തംരഗമായി മാറിയ ബേര്‍ണി സാന്‍ഡേഴ്സിന്റെ ചിത്രം വെറുമൊരു ട്രോളായി ഒതുങ്ങുകയല്ല.
ഈ ചിത്രം ഉപയോഗിച്ച ടീ ഷര്‍ട്ടുകളും സ്റ്റിക്കറുകളും തൊപ്പികളുമൊക്കെ വലിയ രീതിയിലാണ് ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത്. 1.8 മില്യണ്‍ യുഎസ് ഡോളറാണ് ഈ വില്‍പ്പനയലൂടെ ബേര്‍ണി സാന്‍ഡേഴ്സിന് ലഭിച്ചിരിക്കുന്നത്.
തന്റെ വൈറല്‍ ചിത്രം വെച്ചുള്ള ഉല്പന്നങ്ങളുടെ ആദ്യ ബാച്ച് സാന്‍ഡേഴ്സ് തന്നെ തന്റെ വെബ്സൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നു. അരമണിക്കൂറിനുള്ളില്‍ തന്നെ ആദ്യ ബാച്ചിലെ മുഴുവന്‍ ഉല്പന്നങ്ങളും വിറ്റഴിഞ്ഞു. പിന്നീട് വീണ്ടും ഈ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലിറക്കി. ഇവയും പരക്കെ വിറ്റഴിഞ്ഞു. അതേസമയം ഈ പണം മുഴുവനും സാന്‍ഡേഴ്സിന്റെ സ്റ്റേറ്റായ വെര്‍മൊണ്ടിലെ ചാരിറ്റി സംഘടനകള്‍ക്കാണ് നല്‍കുന്നത്.
‘ കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ആളുകള്‍ കാണിച്ച സര്‍ഗാത്മകത കണ്ട് ഞാനും ജെയ്നും അത്ഭുതപ്പെട്ടു. സഹായമാവശ്യമുള്ള വെര്മൊണ്ടേഴ്സ് ജനങ്ങളെ സഹായിക്കാന്‍ എന്റെ പ്രശസ്തി ഉപയോഗിച്ചതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും പകരമാവില്ല ഈ തുക. വെര്മൊണ്ടിലും രാജ്യത്തുടനീളവുമുള്ള അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് ഏറ്റവും മോശമായ പ്രതിസന്ധിയുടെ മധ്യത്തില്‍ അവര്‍ക്ക് ആവശ്യമായ ആശ്വാസം ലഭിക്കുന്നതിന് ഞാന്‍ കഴിയുന്നതെല്ലാം ചെയ്യും ,’ സാന്‍ഡേഴ്സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വെര്‍മൊണ്ട് കമ്മ്യൂണിറ്റി ആക്ഷന്‍ ഏജന്‍സീസ്, വെര്‍മൊണ്ട് പാരന്റ് ചൈല്‍ഡ് നെറ്റ് വര്‍ക്ക്, . ദ ചില് ഫൗണ്ടേഷന് തുടങ്ങിയ തുടങ്ങിയ ചാറ്റി കമ്പനികളിലേക്ക് ഈ തുകയെത്തും
സാന്‍ഡേഴ്സിന്റെ വൈറല്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നല്കുന്ന ഗെറ്റി ഇമേജെസ് തങ്ങള്‍ക്ക് ലഭിക്കുന്ന തുക മീല്‍സ് ഓണ്‍ വീല്‍സ് അമേരിക്ക എന്ന ചാരിറ്റി ഓര്‍ഗനൈസേഷനു നല്‍കുമെന്ന് അറിയിച്ചിരുന്നു. എഎഫ്പിയുടെ ചിത്രങ്ങള്‍ അമേരിക്കയില്‍ വിതരണം ചെയ്യാനുള്ള അവകാശം ഗെറ്റി ഇമേജസിനാണ്.
വൈറലായ ചിത്രത്തില്‍ ബൈഡന് ധരിച്ച കൈയ്യുറ ജിന്‍ എല്ലിസ് എന്ന വ്യക്തിയാണ് നിര്‍മ്മിച്ചത്. ഒരു ടീച്ചറായ ഇവര്‍ തന്റെ സൈഡ് ബിസിനസായ റീസൈക്കിള്‍ ചെയ്യുന്ന കമ്പിളിയില്‍ നിന്നും കൈയ്യുറ നിര്‍മ്മിക്കുന്ന ഒരു സൈഡ് ബിസിന്സ് ഇദ്ദേഹം ചെയ്യുന്നുണ്ട്. ബര്ട്ടന് സ്നോബോര്ഡ്സ് എന്ന കമ്പനിയാണ് ബേര്‍ണേഴ്സ് ധരിച്ച വിന്റര്‍ ജാക്കറ്റ് നിര്‍മ്മിച്ചത്.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച സ്വതന്ത്രനാണ് അദ്ദേഹം. യുഎസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്നതില്‍ നിന്ന് ബേണി പിന്മാറിയതിന് ശേഷമാണ് ബൈഡന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത്.
- TAGS:
- Bernie Sanders
- Meme
- usa