Top

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ‘എവറസ്റ്റ്, മൂന്നാര്‍ വഴി’ ബേണി എത്തിയത് കൊച്ചിയിലെ സിപിഐഎം പാര്‍ട്ടി ഓഫീസില്‍

യുഎസ് സെനറ്ററായ ബേണി സാന്‍ഡേഴ്‌സ് മീം തരംഗമാണ് കഴിഞ്ഞരണ്ടു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് ബേണി ഇരുന്ന രീതിയാണ് സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. വിന്റര്‍ ജാക്കറ്റും ധരിച്ച് കസേരയില്‍ കൈകാലുകള്‍ കോര്‍ത്ത് ബേണി ഇരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് എവിടെയൊക്കെ ചേര്‍ക്കാന്‍ പറ്റുമോ അവിടെയെല്ലാം സോഷ്യല്‍മീഡിയയിലെ വിരുതന്‍മാര്‍ ചേര്‍ത്തുകഴിഞ്ഞു. ബഹിരാകാശത്തും എവറസ്റ്റിന്റെ മുകളിലും താജ് മഹലിന്റെ മുന്നിലും ബേണി മീം ഇടം നേടി. ബോളിവുഡ് ചിത്രങ്ങളിലും നടിമാര്‍ക്കൊപ്പം അവരുടെ വീടുകളിലും ബേണി […]

24 Jan 2021 4:26 AM GMT

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ‘എവറസ്റ്റ്, മൂന്നാര്‍ വഴി’ ബേണി എത്തിയത് കൊച്ചിയിലെ സിപിഐഎം പാര്‍ട്ടി ഓഫീസില്‍
X

യുഎസ് സെനറ്ററായ ബേണി സാന്‍ഡേഴ്‌സ് മീം തരംഗമാണ് കഴിഞ്ഞരണ്ടു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് ബേണി ഇരുന്ന രീതിയാണ് സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. വിന്റര്‍ ജാക്കറ്റും ധരിച്ച് കസേരയില്‍ കൈകാലുകള്‍ കോര്‍ത്ത് ബേണി ഇരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് എവിടെയൊക്കെ ചേര്‍ക്കാന്‍ പറ്റുമോ അവിടെയെല്ലാം സോഷ്യല്‍മീഡിയയിലെ വിരുതന്‍മാര്‍ ചേര്‍ത്തുകഴിഞ്ഞു.

Image
Image

ബഹിരാകാശത്തും എവറസ്റ്റിന്റെ മുകളിലും താജ് മഹലിന്റെ മുന്നിലും ബേണി മീം ഇടം നേടി. ബോളിവുഡ് ചിത്രങ്ങളിലും നടിമാര്‍ക്കൊപ്പം അവരുടെ വീടുകളിലും ബേണി എത്തി. സംഭവം വൈറലായതോടെ മലയാളികളും ബേണി മീം കൈയടക്കി. ഫോര്‍ട്ട് കൊച്ചി സിപിഐഎം പാര്‍ട്ടി ഓഫീസിലും കേരള ടൂറിസത്തിന്റ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ബേണി വേര്‍ഷന്‍ എത്തി. മൂന്നാറിലെ ഹില്‍ സ്‌റ്റേഷന്‍ മുകളിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരിക്കുന്ന ബേണിയെയാണ് കേരള ടൂറിസം പേജില്‍ പരിചയപ്പെടുത്തിയത്.

Image
Image
Image
Image
Image
Image
Image
Image

യുഎസിലെ വെര്‍മോണ്ടില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററാണ് ബേണി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച സ്വതന്ത്രനാണ് അദ്ദേഹം.
യുഎസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്നതില്‍ നിന്ന് ബേണി പിന്മാറിയതിന് ശേഷമാണ് ബൈഡന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത്.

Image
Image
Image
Image
Image
Image
Image
Image
Image
Image
Image
Image
Image
Image
Image
Image
Image
Image

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഹിലരി ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു. അമേരിക്കയിലെ മെഡികെയര്‍ ഫോര്‍ ഓള്‍ പദ്ധതി, ഫെഡറല്‍ മിനിമം വേജ്, ട്യൂഷന്‍ ഫ്രീ കോളേജ് തുടങ്ങിയ പദ്ധതികള്‍ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി കൂടിയാണ് ബേണി. അമേരിക്കന്‍ ചരിത്ത്രതിലെ ഏറ്റവും അപകടകാരിയായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Next Story