Top

2805 ദിവസങ്ങള്‍ക്കു ശേഷം ബെന്‍സേമ വീണ്ടും ഫ്രാന്‍സിനായി ഗോള്‍ നേടി; ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവ് ഗംഭീരം

അഞ്ചു വര്‍ഷം, എട്ടു മാസം, 15 ദിവസങ്ങള്‍… ആകെ 2085 ദിവസങ്ങള്‍ക്കു ശേഷം കരീം ബെന്‍സേമ എന്ന പേര് ഫ്രാന്‍സ് ടീമിന്റെ ഗോള്‍സ്‌കോറിങ് പട്ടികയില്‍ വീണ്ടും തെളിഞ്ഞു. ഇന്നലെ ബുഡാപെസ്റ്റില്‍ പുഷ്‌കാസ് അരീനയില്‍ ബെന്‍സേമയുടെ ഇരട്ടഗോളുകളാണ് പോര്‍ചുഗലിനെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് സമനില സമ്മാനിച്ചത്. ഇതിനു മുമ്പ് 2015 ഒക്‌ടോബര്‍ എട്ടിനാണ് ഫ്രാന്‍സിനായി ബെന്‍സേമ അവസാനം ഗോള്‍ നേടിയത്. അന്ന് രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ ബെന്‍സേമ നേടിയ രണ്ടു ഗോളുകളുടെ മികവില്‍ ഫ്രാന്‍സ് അര്‍മേനിയയെ 4-0ന് തകര്‍ത്തിരുന്നു. പിന്നീട് […]

23 Jun 2021 10:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2805 ദിവസങ്ങള്‍ക്കു ശേഷം ബെന്‍സേമ വീണ്ടും ഫ്രാന്‍സിനായി ഗോള്‍ നേടി; ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവ് ഗംഭീരം
X

അഞ്ചു വര്‍ഷം, എട്ടു മാസം, 15 ദിവസങ്ങള്‍… ആകെ 2085 ദിവസങ്ങള്‍ക്കു ശേഷം കരീം ബെന്‍സേമ എന്ന പേര് ഫ്രാന്‍സ് ടീമിന്റെ ഗോള്‍സ്‌കോറിങ് പട്ടികയില്‍ വീണ്ടും തെളിഞ്ഞു. ഇന്നലെ ബുഡാപെസ്റ്റില്‍ പുഷ്‌കാസ് അരീനയില്‍ ബെന്‍സേമയുടെ ഇരട്ടഗോളുകളാണ് പോര്‍ചുഗലിനെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് സമനില സമ്മാനിച്ചത്.

ഇതിനു മുമ്പ് 2015 ഒക്‌ടോബര്‍ എട്ടിനാണ് ഫ്രാന്‍സിനായി ബെന്‍സേമ അവസാനം ഗോള്‍ നേടിയത്. അന്ന് രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ ബെന്‍സേമ നേടിയ രണ്ടു ഗോളുകളുടെ മികവില്‍ ഫ്രാന്‍സ് അര്‍മേനിയയെ 4-0ന് തകര്‍ത്തിരുന്നു.

പിന്നീട് രണ്ടു മത്സരങ്ങള്‍ കൂടിയേ ആ വര്‍ഷം ബെന്‍സേമയ്ക്ക് കളിക്കാനായുള്ളു. പിന്നീട് നീണ്ട ആറു വര്‍ഷം ടീമില്‍ നിന്നു പുറത്തായ താരം ഈ യൂറോ കപ്പിനു തൊട്ടുമുമ്പാണ് വീണ്ടും ദേശീയ കുപ്പായത്തില്‍ തിരിച്ചെത്തുന്നത്. യൂറോ തുടങ്ങും മുമ്പ് വെയ്ല്‍സിനും ബള്‍ഗേറിയയ്ക്കുമെതിരേ സൗഹൃദ മത്സരങ്ങള്‍ കളിച്ചായിരുന്നു തിരിച്ചുവരവ്.

ഈ മത്സരങ്ങളില്‍ ഗോള്‍ നേടായില്ലെന്നു മാത്രമല്ല, വെയ്ല്‍സിനെതിരേ പെനാല്‍റ്റി നഷ്ടമാക്കുകയും ചെയ്തു. യൂറോ തുടങ്ങിയ ശേഷം മരണഗ്രൂപ്പില്‍ ജര്‍മനിക്കെതിരേയും ഹംഗറിക്കെതിരേയും കളിച്ചെങ്കിലും സ്‌കോര്‍ പട്ടികയില്‍ ഇടംനേടാനായിരുന്നില്ല.

ഒടുവില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബെന്‍സേമ തന്റെ ഗോള്‍ സ്‌കോറിങ് പാടവം പുറത്തെടുത്തു. പോര്‍ചുഗലിനെതിരേ സ്‌കോര്‍ ചെയ്തതോടെ ഫ്രാന്‍സിനായി ലോകകപ്പിലോ, യൂറോ കപ്പിലോ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ബെന്‍സേമ സ്വന്തമാക്കി.

ഇന്നലെ 33 വയസും 186 ദിവസവും ആയിരുന്നു ബെന്‍സേമയുടെ പ്രായം. 31 വയസും 356 ദിവസം പ്രായവുമുള്ളപ്പോള്‍ 2004 യൂറോ കപ്പില്‍ ഫ്രാന്‍സിനായി ഗോള്‍ നേടിയ ഇതിഹാസ താരം സിനദിന്‍ സിദാന്റെ റെക്കോഡാണ് ബെന്‍സേമ തകര്‍ത്തത്. 86 മത്സരങ്ങളില്‍ ഫ്രഞ്ച് കുപ്പായമണിഞ്ഞ താരം 29 ഗോളുകളാണ് ടീമിനായി ഇതുവരെ നേടിയിട്ടുള്ളത്.

Next Story

Popular Stories