Top

ചാണ്ടി ഉമ്മന്റെ പ്രൊഫൈല്‍ പിക്ചര്‍ അയ്യപ്പന്‍; ട്രോളുമായി ബെന്യാമിന്‍

ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ശബരിമല അയ്യപ്പന്റെ ഫോട്ടോ വെച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ഫോട്ടോയായി അയ്യപ്പനെ വെച്ചത് പല രീതിയില്‍ ചര്‍ച്ചയായി. ഇപ്പോള്‍ സംഭവത്തില്‍ ചാണ്ടി ഉമ്മനെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ ബെന്യാമിന്‍. ‘സര്‍വ്വ പ്രതീക്ഷയും കൈവിടുമ്പോള്‍ മനുഷ്യന്‍ ദൈവത്തെ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ ഈ ആത്മാവിന് കൂട്ടായിരിക്കണെ,’ ചാണ്ടി ഉമ്മന്റെ പ്രൊഫൈല്‍ ചിത്രത്തിന്റെ […]

1 May 2021 5:15 AM GMT

ചാണ്ടി ഉമ്മന്റെ  പ്രൊഫൈല്‍ പിക്ചര്‍ അയ്യപ്പന്‍;  ട്രോളുമായി ബെന്യാമിന്‍
X

ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ശബരിമല അയ്യപ്പന്റെ ഫോട്ടോ വെച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ഫോട്ടോയായി അയ്യപ്പനെ വെച്ചത് പല രീതിയില്‍ ചര്‍ച്ചയായി.

ഇപ്പോള്‍ സംഭവത്തില്‍ ചാണ്ടി ഉമ്മനെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ ബെന്യാമിന്‍. ‘സര്‍വ്വ പ്രതീക്ഷയും കൈവിടുമ്പോള്‍ മനുഷ്യന്‍ ദൈവത്തെ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ ഈ ആത്മാവിന് കൂട്ടായിരിക്കണെ,’ ചാണ്ടി ഉമ്മന്റെ പ്രൊഫൈല്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ബൈന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അയ്യപ്പന്റെ പ്രൊഫൈല്‍ പിക്ചറിനു മുമ്പേ നേരത്തെ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് കവര്‍ഫോട്ടോ ശബരിമല ആയിരുന്നു.

Next Story

Popular Stories