Top

മൊട്ട, രണ്ടല്ല നാലെണ്ണം നല്ല എരിവ് ഉണ്ടാവും, കുരു പൊട്ടലിന് വളരെ നല്ലതാണ്; വിവാദം കൊഴുപ്പിച്ച് ബെന്യാമിന്റെ പരോക്ഷ മറുപടി

ബെന്യാമിന്‍ എഴുതിയ ആടുജീവിതം പാകിസ്താന്റെ മുന്‍ യുഎന്‍ അംബാസഡറും എഴുത്തുകാരനുമായ മുഹമ്മദ് അസദിന്റെ ‘ദ റോഡ് ടു മെക്ക’യുടെ പകര്‍പ്പാണ് എന്നാണ് ആരോപണം.

9 May 2021 7:13 AM GMT

മൊട്ട, രണ്ടല്ല നാലെണ്ണം നല്ല എരിവ് ഉണ്ടാവും, കുരു പൊട്ടലിന് വളരെ നല്ലതാണ്; വിവാദം കൊഴുപ്പിച്ച് ബെന്യാമിന്റെ പരോക്ഷ മറുപടി
X

കൊച്ചി: ആടുജീവിതം കോപ്പയടിയാണെന്ന ആരോപണം ശക്തമാകുന്നതിനിടെ പരോക്ഷ മറുപടിയുമായി ഗ്രന്ഥ കര്‍ത്താവ് ബെന്യമിന്‍. ഫേസ്ബുക്കിലാണ് പരിഹാസം നിറഞ്ഞ മറുപടിയുമായി അദ്ദേഹം രംഗത്തുവന്നത്. ബെന്യാമിന്‍ എഴുതിയ ആടുജീവിതം പാകിസ്താന്റെ മുന്‍ യുഎന്‍ അംബാസഡറും എഴുത്തുകാരനുമായ മുഹമ്മദ് അസദിന്റെ ‘ദ റോഡ് ടു മെക്ക’യുടെ പകര്‍പ്പാണ് എന്നാണ് ആരോപണം.

മൊട്ട… രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്. ബെന്യാമിന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. ഇടത് സഹയാത്രികനായ ബെന്യാമിനെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളാണ് പ്രധാനമായും ആക്രമിക്കുന്നത്. കോപ്പയടി വിവാദത്തില്‍ പ്രതികരിക്കാന്‍ ബെന്യാമിന്‍ തയ്യാറായതുമില്ല.

സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മൊട്ട പോസ്റ്റുമായി ബെന്യാമിന്‍ എത്തിയിരിക്കുന്നത്. മൊട്ട സാധാരണയായി വട്ടപൂജ്യമായിട്ട് പ്രാദേശിക ഭാഷയില്‍ നാം ഉപയോഗിക്കാറുണ്ട്. ബിജെപിക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ കിട്ടിയ പൂജ്യവുമായി താരതമ്യം ചെയ്യാനാണ് ബെന്യാമിന്‍ ശ്രമിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയാ വിലയിരുത്തല്‍.

Next Story