ചെന്നിത്തലയുടേത് കൊറോണ വ്യാപന യാത്രയെന്ന് ബെന്യാമിന്; ‘രാജന് പാടിയ പാട്ട് ഓര്‍മ്മ വന്നത് എനിക്ക് മാത്രമോ’
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപിച്ച് ബെന്യാമിന് രംഗത്ത്. ഐശ്വര്യ കേരള യാത്ര എന്നതിന് പകരം കൊറോണ വ്യാപന യാത്ര എന്നായിരുന്നു യാത്രയ്ക്ക് പേരിടേണ്ടതെന്ന് ബെന്യാമിന് പറഞ്ഞു. ബെന്യാമിന്റെ വാക്കുകള്‍: ”ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് ഇതിനു പേരിടേണ്ടത്. ഈ ചിത്രം കാണുമ്പോള്‍ പണ്ട് രാജന് പാടിയ ആ പാട്ടില്ലേ, അത് ഓര്‍മ്മ വരുന്നത് എനിക്ക് മാത്രമാണോ സാര്‍. ” സാമൂഹിക […]

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപിച്ച് ബെന്യാമിന് രംഗത്ത്. ഐശ്വര്യ കേരള യാത്ര എന്നതിന് പകരം കൊറോണ വ്യാപന യാത്ര എന്നായിരുന്നു യാത്രയ്ക്ക് പേരിടേണ്ടതെന്ന് ബെന്യാമിന് പറഞ്ഞു. ബെന്യാമിന്റെ വാക്കുകള്‍: ”ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് ഇതിനു പേരിടേണ്ടത്. ഈ ചിത്രം കാണുമ്പോള്‍ പണ്ട് രാജന് പാടിയ ആ പാട്ടില്ലേ, അത് ഓര്‍മ്മ വരുന്നത് എനിക്ക് മാത്രമാണോ സാര്‍. ”

സാമൂഹിക അകലം പാലിക്കാതെയും മാസ്ക് വയ്ക്കാതെയും യുഡിഎഫ് നേതാക്കളും അണികളും പരിപാടിയില്‍ പങ്കെടുക്കുകയാണെന്ന് വിമര്‍ശനം ശക്തമായിരുന്നു. യാത്ര തളിപ്പറമ്പിലെത്തിയപ്പോള്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് പൊലീസ് 400ഓളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ജോണ്‍ തുടങ്ങി 26 യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ യാത്ര കൊവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് രംഗത്തെത്തിയിരുന്നു. ചെന്നിത്തലയുടെ യാത്രയും സ്വീകരണ യോഗങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല സംഘടിപ്പിക്കുന്നത്. ഒരു യോഗവും പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല. ഇങ്ങനെ പോയാല്‍ ഓരോ സ്വീകരണയോഗവും ഓരോ കൊവിഡ് ക്ലസ്റ്ററാകും എന്ന കാര്യത്തില്‍ സംശയമില്ല. ഓരോ യോഗവും റെഡ് സോണുകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി കുറ്റപ്പെടുത്തി.
കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനെതിരെയുള്ള കര്‍ശന നിയന്ത്രണം യുഡിഎഫ് പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം ചെയ്യുന്നതാണെന്ന യുഡിഎഫ് ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് സിപിഐഎം സെക്രട്ടേറിയറ്റ് അംഗം കെ എന്‍ ബാലഗോപാലും രംഗത്തെത്തുകയുണ്ടായി. രോഗം വന്നവരുടെയും ഭേദമായവരുടെയും ഇപ്പോഴും പോസ്റ്റ് കോവിഡ് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെയും അനുഭവങ്ങള്‍ അറിഞ്ഞാല്‍ നേതാക്കളുടെയൊക്കെ അഭിപ്രായം മാറാനാണ് സാധ്യതയെന്നും കൊവിഡിനെ വെല്ലുവിളിക്കുന്നതൊന്നും ശരിയായ നേതൃത്വ ശൈലിയല്ലെന്നും യുഡിഎഫ് നേതാക്കളോട് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
എന്നാല്‍, കേസ് യാത്രയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജാഥയുമായി മുന്നോട്ടുപോകുമെന്നും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ജാഥയുമായി മുന്നോട്ട് പോകും. പരമാവധി ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ ഒരു പ്രോട്ടോകോള്‍ ലംഘനവും നടത്തുന്നില്ല. കേരളത്തിലെ മന്ത്രിമാരാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ പേരിലാണ് ആദ്യം കേസെടുക്കുന്നത്. യാത്രയെ തകര്‍ക്കാനുള്ള ശ്രമമാണിത്. യാത്രയുടെ വമ്പിച്ച വിജയം കണ്ട് വിറളി പിടിച്ചിരിക്കുന്ന സര്‍ക്കാരാണ്. അതിനെ തകര്‍ക്കാനാണ് നോക്കുന്നത്. അതൊന്നും വില പോകുന്നില്ല. യാത്ര പൂര്‍ണമായും ജനങ്ങള്‍ക്കിടയില്‍ എത്തും. പൂര്‍ണ വിജയമായിരിക്കും’, ചെന്നിത്തല പറഞ്ഞു.