‘ഇബ്രാഹിം കുഞ്ഞ് ബെംഗളൂരുവിലേക്കൊന്നും ഒളിച്ചുപോയിട്ടില്ലല്ലോ’; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധോലോകഭരണം പാലാരിവട്ടം പാലം കൊണ്ട് മറയ്ക്കാന്‍ നോക്കേണ്ടെന്ന് ബെന്നി ബഹനാന്
പാലാരിവട്ടം പാലത്തില്‍ അഴിമതി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്‍കണം എന്നുതന്നെയാണ് യുഡിഎഫ് നിലപാടെന്ന് മുന്‍ മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാന്. പാലാരിവട്ടം കേസ് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധോലോക ഭരണത്തിന് എതിരെ നടക്കുന്ന അന്വേഷണത്തെ പാലാരിവട്ടം കേസുകൊണ്ട് മറയ്ക്കാമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. വികെ ഇബ്രാഹിം കുഞ്ഞ് ബാംഗ്ലൂരിലേക്കൊന്നും ഒളിച്ചുപോയിട്ടില്ല കണ്മുന്നിലുള്ള ലേക് ഷോര്‍ ആശുപത്രിയിലേക്കല്ലേ പോയത്. അത് ഒളിച്ചുപോവുന്നതാണോ എന്നും ്അദ്ദേഹം ചോദിച്ചു. ്്അഴിമതിയുണ്ടെങ്കില് അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. […]

പാലാരിവട്ടം പാലത്തില്‍ അഴിമതി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്‍കണം എന്നുതന്നെയാണ് യുഡിഎഫ് നിലപാടെന്ന് മുന്‍ മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാന്. പാലാരിവട്ടം കേസ് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധോലോക ഭരണത്തിന് എതിരെ നടക്കുന്ന അന്വേഷണത്തെ പാലാരിവട്ടം കേസുകൊണ്ട് മറയ്ക്കാമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. വികെ ഇബ്രാഹിം കുഞ്ഞ് ബാംഗ്ലൂരിലേക്കൊന്നും ഒളിച്ചുപോയിട്ടില്ല കണ്മുന്നിലുള്ള ലേക് ഷോര്‍ ആശുപത്രിയിലേക്കല്ലേ പോയത്. അത് ഒളിച്ചുപോവുന്നതാണോ എന്നും ്അദ്ദേഹം ചോദിച്ചു.
്്അഴിമതിയുണ്ടെങ്കില് അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മുമ്പും യുഡിഎഫ് മന്ത്രിമാരായിരുന്നവര്ക്കെതിരെ അന്വേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരെല്ലാം നിരപരാധികളാണെന്നാണ് പിന്നീട് തെളിഞ്ഞിട്ടുള്ളത്. ഇതും അതുപോലെയാകുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി ബെഹനാന് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
വികെ ഇബ്രാഹിം കുഞ്ഞിന് ഒളിച്ചോടേണ്ട ആവശ്യമില്ല. അദ്ദേഹത്തെ ആരും ഇവിടെനിന്നും കടത്തി ബെംഗളൂരുവിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇബ്രാഹിം കുഞ്ഞിന്റെ അസുഖമെന്താണെന്ന ചോദ്യത്തിന് ബെന്നി ബെഹനാന് വ്യക്തത നല്‍കിയിട്ടില്ല.
വിജിലന്‍സാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. വിജിലന്‍സ് ലേക്ക്ഷോര്‍ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചശേഷമാണ് അറസ്റ്റ്. വിജിലന്‍സ് സംഘവും ആശുപത്രി അധികൃതരുമായി നടത്തിയ കൂടികാഴച്ച നടത്തിയിരുന്നു. അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ്.