Top

‘ആരോഗ്യമന്ത്രി അവാര്‍ഡുകള്‍ തിരിച്ചുനല്‍കണം’, മുഖ്യമന്ത്രി കൊവിഡ് കമന്റേറ്ററെന്ന് ബെന്നി ബെഹനാന്‍

കൊച്ചി: സംസ്ഥാനത്ത് കൊവിഡ്് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധങ്ങളുടെ പേരില്‍ ലഭിച്ച അവാര്‍ഡുകളെല്ലാം ആരോഗ്യ മന്ത്രി കെകെ ശൈലജ തിരിച്ചുനല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. കൊറോണ നിയന്ത്രണത്തിനല്ല, മറിച്ച് പിആര്‍ വര്‍ക്കിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കളികളുടെ കമന്റേറ്റര്‍മാരെപ്പോലെ കൊവിഡ് കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രിയെന്നും ബെന്നി ബെഹനാന്‍ വിമര്‍ശിച്ചു. ലോകത്ത് ഏറ്റവുമധികം കൊവിഡ് വ്യാപനമുള്ള സ്ഥലമായി കേരളം മാറിയെന്നും അതിനെ ചെറുക്കാന്‍ സര്‍ക്കാരൊന്നും ചെയ്യുന്നില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കൊവിഡ് കണക്കിലും ടെസ്റ്റ് നിരടക്കിലും […]

29 Jan 2021 6:58 AM GMT

‘ആരോഗ്യമന്ത്രി അവാര്‍ഡുകള്‍ തിരിച്ചുനല്‍കണം’, മുഖ്യമന്ത്രി കൊവിഡ് കമന്റേറ്ററെന്ന് ബെന്നി ബെഹനാന്‍
X

കൊച്ചി: സംസ്ഥാനത്ത് കൊവിഡ്് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധങ്ങളുടെ പേരില്‍ ലഭിച്ച അവാര്‍ഡുകളെല്ലാം ആരോഗ്യ മന്ത്രി കെകെ ശൈലജ തിരിച്ചുനല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. കൊറോണ നിയന്ത്രണത്തിനല്ല, മറിച്ച് പിആര്‍ വര്‍ക്കിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കളികളുടെ കമന്റേറ്റര്‍മാരെപ്പോലെ കൊവിഡ് കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രിയെന്നും ബെന്നി ബെഹനാന്‍ വിമര്‍ശിച്ചു.

ലോകത്ത് ഏറ്റവുമധികം കൊവിഡ് വ്യാപനമുള്ള സ്ഥലമായി കേരളം മാറിയെന്നും അതിനെ ചെറുക്കാന്‍ സര്‍ക്കാരൊന്നും ചെയ്യുന്നില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കൊവിഡ് കണക്കിലും ടെസ്റ്റ് നിരടക്കിലും സര്‍ക്കാര്‍ കള്ളത്തരം കാണിച്ചെന്നും അദ്ദേഹം ആരോപിത്തു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നേട്ടത്തിനായി മഹാമാരിയെ ഉപയോഗിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍പ്പോലും കള്ളത്തരം കാണിച്ചു. ടെസ്റ്റില്‍ കൃത്രിമം നടത്തി. 90 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് കേരളത്തില്‍ നടത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനോടകം രണ്ട് കോടിയിലധികം ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story