
ബംഗളൂരു മയക്കുമരുന്ന് കേസില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യ ഹര്‍ജി തള്ളി. ബംഗളൂരു സെഷന്‍സ് കോടതിയാണ് ബിനീഷിന് ജാമ്യം നിഷേധിച്ചത്.
കള്ളപ്പണയിടപാടില്‍ എന്‍ഫോഴ്സ്മെന്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ബിനീഷിനെ നവംബര്‍ 11നാണ് റിമാന്‍ഡ് ചെയ്ത് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. ഈ മാസം 23ന് ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.
കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന അനുപിന് മയക്കുമരുന്ന് ഇടപാടുകളുടെ താവളമായിരുന്ന ഹോട്ടല്‍ വാങ്ങന്‍ പണം നല്‍കിയത് ബിനീഷാണെന്ന് അനുപ് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പിന്നീട് താന്‍ പിനാമിമാത്രമാണെന്ന അനൂപിന്റെ മൊഴിയാണ് ബിനീഷിനെതിരെയുള്ള ഇഡിയുടെ കുരുക്ക് മുറുക്കിയത്.
എന്ഫോഴസ്മെന്റിന്റെ കസ്റ്റഡിയിലിരിക്കെ ബിനീഷിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷമാണ് ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയത്.മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്നും നേരത്തെ കണ്ടെത്തിയിരുന്നു.