Top

ബംഗളൂരു പീഡനകേസ്: മുഖ്യപ്രതി റിഡോയ് ബാബു ടിക് ടോക് താരം; പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചത് വീഡിയോയിലൂടെ

കോഴിക്കോട്ട് നിന്നും കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ ബംഗഌരുവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഘത്തിലെ മുഖ്യപ്രതി റിഡോയ് ബാബുവിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി ടിക് ടോക് താരമാണെന്നും ഇത് വഴിയാണ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ ഇത്തരത്തിലുള്ള വീഡിയോകളിലൂടെ പ്രശസ്തിയും നേടിയിരുന്നു. ബംഗ്ലാദേശില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തികൊണ്ടുവരുന്ന സംഘത്തിലും ബാബുവിന് പങ്കാളിത്തമുണ്ടെന്നാണ് സംശയം. കോഴിക്കോട് നിന്നും കണ്ടെത്തിയ പീഡനത്തിന് ഇരയായ യുവതിക്കും സംഘവുമായി സാമ്പത്തിക […]

1 Jun 2021 3:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗളൂരു പീഡനകേസ്: മുഖ്യപ്രതി റിഡോയ് ബാബു ടിക് ടോക് താരം; പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചത് വീഡിയോയിലൂടെ
X

കോഴിക്കോട്ട് നിന്നും കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ ബംഗഌരുവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഘത്തിലെ മുഖ്യപ്രതി റിഡോയ് ബാബുവിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി ടിക് ടോക് താരമാണെന്നും ഇത് വഴിയാണ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ ഇത്തരത്തിലുള്ള വീഡിയോകളിലൂടെ പ്രശസ്തിയും നേടിയിരുന്നു.

ബംഗ്ലാദേശില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തികൊണ്ടുവരുന്ന സംഘത്തിലും ബാബുവിന് പങ്കാളിത്തമുണ്ടെന്നാണ് സംശയം. കോഴിക്കോട് നിന്നും കണ്ടെത്തിയ പീഡനത്തിന് ഇരയായ യുവതിക്കും സംഘവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.

സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് പീഡിനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെ സംഘത്തിലെ മറ്റ് സ്ത്രീകളാണ് കോഴിക്കോട്ടുനിന്നും ബാംഗ്ലൂരിലേക്ക് വിളിച്ച് വരുത്തിയത്. രാമമൂര്‍ത്തി നഗറിലെ താമസ സ്ഥലത്തെത്തിച്ച യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സംഭവത്തില്‍ സ്ത്രീകളടക്കമുള്ള ആറംഗ സംഘം പൊലീസ് പിടിയിലായി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Next Story

Popular Stories