Top

ബംഗ്ളുരു ബെഡ് റാക്കറ്റ് കേസ്: ബിജെപി എംഎൽഎയുടെ അടുത്ത സഹായിയടക്കം മൂന്നുപേർ അറസ്റ്റിൽ

ബംഗ്ളുരു ബെഡ് റാക്കറ്റ് കേസിൽ ബി ജെ പി എം എൽ എയുടെ അടുത്ത സഹായിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൊവിഡ് രോഗികൾക്ക് ആവശ്യമായ ബെഡുകൾ അനുവദിക്കുന്നതിൽ നടത്തിയ ക്രമക്കേടിലാണ് ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയുടെ അടുത്ത സഹായി അറസ്റ്റിലായത്. ബംഗ്ളുരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസാണ് സതീഷ് റെഡ്ഡിയുടെ സഹായി ബാബു (34), കൊവിഡ് വാർറൂം ജീവനക്കാരൻ വരുൺ(20), 21കാരനായ യശ്വന്ത് കുമാർ എന്നിവരെ കേസിൽ അറസ്റ്റു ചെയ്യ്തത്. കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. കൊവിഡ് ബെഡ് […]

28 May 2021 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗ്ളുരു ബെഡ് റാക്കറ്റ് കേസ്: ബിജെപി എംഎൽഎയുടെ അടുത്ത സഹായിയടക്കം മൂന്നുപേർ അറസ്റ്റിൽ
X

ബംഗ്ളുരു ബെഡ് റാക്കറ്റ് കേസിൽ ബി ജെ പി എം എൽ എയുടെ അടുത്ത സഹായിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൊവിഡ് രോഗികൾക്ക് ആവശ്യമായ ബെഡുകൾ അനുവദിക്കുന്നതിൽ നടത്തിയ ക്രമക്കേടിലാണ് ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയുടെ അടുത്ത സഹായി അറസ്റ്റിലായത്. ബംഗ്ളുരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസാണ് സതീഷ് റെഡ്ഡിയുടെ സഹായി ബാബു (34), കൊവിഡ് വാർറൂം ജീവനക്കാരൻ വരുൺ(20), 21കാരനായ യശ്വന്ത് കുമാർ എന്നിവരെ കേസിൽ അറസ്റ്റു ചെയ്യ്തത്. കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.

കൊവിഡ് ബെഡ് അനുവദിക്കുന്നതിൽ അഴിമതി ആരോപണം പുറത്തുവിട്ട് ബംഗ്ളുരു സൗത്ത് എം പി തേജസ്വി സൂര്യ ബെംഗളുരു വാർറൂമിൽ സന്ദർശനം നടത്തുമ്പോൾ സതീഷ് റെഡ്ഡിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. തുടർന്ന് തേജസ്വി സൂര്യ ആരോപണവുമായി ബന്ധപ്പെടുത്തി വാർറൂമിലെ മുസ്ലീം ജീവനക്കാരുടെ പേരുകൾ മാത്രം വായിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. അതിനിടയിലാണ് ബി ജെ പി എം എൽ എ സതീഷ് റെഡ്ഡിയുടെ സഹായിക്ക് ബെംഗളുരു ബെഡ് റാക്കറ്റ് കേസിലുള്ള ബന്ധം പുറത്തുവരുന്നത്. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് അറസ്റ്റ് വൈകാൻ ഇടയാക്കിയത്.

ഭൂമൻഹള്ളി മണ്ഡലത്തിലെ എം എൽ എയാണ് സതീഷ് റെഡ്ഡി. ബെംഗളുരു വാർ റൂമിൽ കൊവിഡ് രോഗികൾക്ക് ആവശ്യമായ ബെഡുകൾ നല്കാതിരിക്കുകയും ഇത് കൂടുതൽ വിലയ്ക്ക് മറിച്ച് വില്ക്കുകയുമായിരുന്നു സതീഷ് റെഡ്ഡിയുടെ സഹായി ബാബുവടക്കമുള്ളവർ ചെയ്തിരുന്നത്. ഇത്തരത്തിൽ ഒരു ബെഡിന് 20000 മുതൽ ഒരു ലക്ഷംവരെ ഇവർ വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബെഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എം എൽ എ റെഡ്ഡിയുടെ സഹായികൾക്കെതിരെ സംസ്ഥാന ഐ എ എസ് അസോസിയേഷനും പരാതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു ഐ എ എസ് ഓഫീസറെ ബെഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മർദ്ദിച്ചതായാണ് എം എൽ എയുടെ സഹായിക്കെതിരെ അസോസിയേഷൻ നല്കിയ പരാതി.

Next Story