ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

പ്രശസ്ത ബംഗാളി കവിയും സംവിധായകനുമായ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊൽക്കത്തയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളായി ചികിത്സയിലായിരുന്നു. സിനിമ മേഖലയിൽ നിന്നും സാമൂഹിക മേഖലയിൽ നിന്നും നിരവധിപ്പേർ അനുശോചനം അറിയിച്ചിട്ടുണ്ട്. ‘നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ കവിയും സംവിധായകനുമായ ബുദ്ധദേബ് ദാസ്ഗുപ്ത വിടവാങ്ങി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും അനുശോചനം അറിയിക്കുന്നു’, സംവിധായകൻ രാജ് ചക്രവർത്തി ട്വിറ്ററിൽ കുറിച്ചു.

‘വിഖ്യാത സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്തയുടെ വിയോഗത്തിൽ വേദന അറിയിക്കുന്നു. അദ്ദേഹത്തിന്റെ മരണം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ആരാധകർക്കും അനുശോചനം’, മമത ബാനർജി കുറിച്ചു.

അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ് ബുദ്ധദേബ് ദാസ്ഗുപ്ത. ഉത്തര, സ്വപ്‌നേര്‍ ദിന്‍ എന്നീ സിനിമകള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 2018 ല്‍ ഇറങ്ങിയ ഉരോജഹാജ് ആണ് അവസാനമിറങ്ങിയ സിനിമ.

Covid 19 updates

Latest News