തൃണമൂല്‍ മന്ത്രി സിബിഐ കസ്റ്റഡിയില്‍; അറസ്റ്റ് നാരദ കേസിലെന്ന് വിവരം
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയില്‍. നാരദ കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. എന്നാല്‍ അനുമതിയോട് കൂടിയാണോ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടിലെത്തിയ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫിര്‍ഹാദ് ഹക്കീമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫിര്‍ഹാദ് ഹക്കീം ഉള്‍പ്പെടെ മന്ത്രി സുഭ്രത മുഖര്‍ജി, മുന്‍ മന്ത്രിമാരായ മധന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കകൂലി […]

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയില്‍. നാരദ കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. എന്നാല്‍ അനുമതിയോട് കൂടിയാണോ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടിലെത്തിയ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫിര്‍ഹാദ് ഹക്കീമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഫിര്‍ഹാദ് ഹക്കീം ഉള്‍പ്പെടെ മന്ത്രി സുഭ്രത മുഖര്‍ജി, മുന്‍ മന്ത്രിമാരായ മധന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കകൂലി വാങ്ങുന്ന ക്യാമറ ദൃശ്യങ്ങള്‍ നാരദ എന്ന പോര്‍ട്ടല്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഈ കേസിലാണ് അന്വേഷണം എന്നാണ് വിവരം. 2014 ല്‍ ഒരു വ്യവസായി ബംഗാളില്‍ വന്‍ തുക നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നാല് തൃണമൂല്‍ എംപിമാര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി വാങ്ങുന്നതിന്റേതായിരുന്നു ദൃശ്യങ്ങള്‍. ഇത് 2016 ലെ തെരഞ്ഞെടുപ്പില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു.
- TAGS:
- CBI
- Trinamool Congress