ബംഗാളില്‍ നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്-ഇടത് സഖ്യം; തിരിച്ചു വരവിനുള്ള ആലോചനകള്‍ ഇങ്ങനെ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 23 മുതല്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്-ഇടത് സഖ്യം. എല്ലാ ജില്ലകളിലെയും വിവിധ ബ്ലോക്കുകളില്‍ പരിപാടി സംഘടിപ്പിക്കാനാണ് ചൊവ്വാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവണം എന്ന് തീരുമാനിക്കാനായിരുന്നു പ്രധാനമായും യോഗം വിളിച്ചത്. സഖ്യത്തിന്റെ ലക്ഷ്യം വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ബംഗാളിലെ എല്ലാ ബൂത്തുകളിലും ആഴത്തില്‍ എത്തിക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തൃണമൂലില്‍ നിന്നും ബിജെപിയില്‍ നിന്നും ബംഗാളിനെ രക്ഷിക്കുമെന്നും […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 23 മുതല്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്-ഇടത് സഖ്യം. എല്ലാ ജില്ലകളിലെയും വിവിധ ബ്ലോക്കുകളില്‍ പരിപാടി സംഘടിപ്പിക്കാനാണ് ചൊവ്വാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവണം എന്ന് തീരുമാനിക്കാനായിരുന്നു പ്രധാനമായും യോഗം വിളിച്ചത്. സഖ്യത്തിന്റെ ലക്ഷ്യം വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ബംഗാളിലെ എല്ലാ ബൂത്തുകളിലും ആഴത്തില്‍ എത്തിക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തൃണമൂലില്‍ നിന്നും ബിജെപിയില്‍ നിന്നും ബംഗാളിനെ രക്ഷിക്കുമെന്നും പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ തന്നെ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും മുന്‍കൂട്ടി പ്രഖ്യാപിച്ച എല്ലാ പരിപാടികളും തുടരും. പൊതുമിനിമം പരിപാടി പ്രഖ്യാപിച്ച് സീറ്റ് ധാരണകള്‍ നേരത്തെ നടത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് സഖ്യത്തിന്റെ ആലോചന.