‘പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് പുറത്ത് പോയത്’; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി മുന്‍ ബംഗാള്‍ ചീഫ് സെക്രട്ടറി
യാസ് ചുഴലിക്കാറ്റ് അവലോകനയോഗവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയ. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം താന്‍ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നുവെന്നാണ് ആലാപന്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണ് താനും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവലോകനയോഗത്തില്‍ നിന്ന് പുറത്തുപോയതെന്നും ബന്ദോപാധ്യായ മറുപടിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം യാസ് ചുഴിലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇതു സംബന്ധിച്ച് ദിഗയില്‍ നടന്ന […]
4 Jun 2021 1:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യാസ് ചുഴലിക്കാറ്റ് അവലോകനയോഗവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയ. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം താന്‍ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നുവെന്നാണ് ആലാപന്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണ് താനും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവലോകനയോഗത്തില്‍ നിന്ന് പുറത്തുപോയതെന്നും ബന്ദോപാധ്യായ മറുപടിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം യാസ് ചുഴിലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇതു സംബന്ധിച്ച് ദിഗയില്‍ നടന്ന അവലോകനയോഗത്തില്‍ പങ്കെടുക്കയും ചെയ്തു. അതുകൊണ്ടാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതെന്ന് ആലാപന്‍ മറുപടിയില്‍ ചൂണ്ടിക്കാണിച്ചു.
മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യാസ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള അവലോകന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയയും വൈകിയെത്തുകയും യോഗത്തില്‍ പങ്കെടുക്കാതെ പോവുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ആലാപന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും കേന്ദ്ര സര്‍വ്വീസിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു. എന്നാല്‍ ആലാപന്‍ രാജിവെച്ച് മമതാ ബാനര്‍ജിയുടെ ഉപദേഷ്ട്ടാവായി ചുമതലയേല്‍ക്കുകയായിരുന്നു.
എന്നാല്‍ തുടര്‍ന്നും ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ആലാപന്‍ രണ്ടാമതൊരു കാരണം കാണിക്കല്‍ നോട്ടീസ് കൂടി അയച്ചു. ഇതിനിടയിലാണ് മുന്‍ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നതിന് നല്കിയ കാലപരിധി മൂന്നു ദിവസമായിരുന്നു. ഇന്ന് പരിധി അവസാനിക്കാനിരിക്കെയാണ് ആലാപന്‍ ബന്ദോപാധ്യായ മറുപടി നല്‍കിയത്. 2005ലെ ദുരന്തനിവാരണ പരിപാലന നിയമപ്രകാരമാണ് ആലപന് ബന്ദോപാധ്യായക്ക് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത്തരം വകുപ്പ് രണ്ടുവര്‍ഷം തടവുവരെ ലഭിക്കാവുന്ന കുറ്റം ചാര്‍ത്തി കേസെടുക്കാന്‍ പര്യാപ്തമാണ്.