Top

ബംഗാളില്‍ കോണ്‍ഗ്രസ്-ഐഎസ്എഫ് സഖ്യം തിരിച്ചടിയായെന്ന് സിപിഐഎം

ബംഗാളില്‍ കോണ്‍ഗ്രസുമായും ഇന്ത്യന്‍ സെക്കുലാര്‍ ഫോഴ്സുമായും സഖ്യമുണ്ടാക്കിയതാണ് തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയ്ക്ക് കാരണമായതെന്ന് സിപിഐഎം വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയം അവലോകനം ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കോണ്‍ഗ്രസ്-ഐ എസ് എഫ് സഖ്യം തിരിച്ചടിയായെന്ന് സി പി ഐ എം വിലയിരുത്തിയത്. 294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് ഒറ്റ അംഗങ്ങളേയും അയക്കാന്‍ സി പി ഐ എമ്മിന് സാധിച്ചില്ല. ‘പിണറായി ഒറ്റപ്പൂതി, രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തണം’; പറഞ്ഞ് മതിയാവാതെ കെ സുധാകരന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയതാണ് […]

20 Jun 2021 12:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാളില്‍ കോണ്‍ഗ്രസ്-ഐഎസ്എഫ് സഖ്യം തിരിച്ചടിയായെന്ന് സിപിഐഎം
X

ബംഗാളില്‍ കോണ്‍ഗ്രസുമായും ഇന്ത്യന്‍ സെക്കുലാര്‍ ഫോഴ്സുമായും സഖ്യമുണ്ടാക്കിയതാണ് തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയ്ക്ക് കാരണമായതെന്ന് സിപിഐഎം വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയം അവലോകനം ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കോണ്‍ഗ്രസ്-ഐ എസ് എഫ് സഖ്യം തിരിച്ചടിയായെന്ന് സി പി ഐ എം വിലയിരുത്തിയത്. 294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് ഒറ്റ അംഗങ്ങളേയും അയക്കാന്‍ സി പി ഐ എമ്മിന് സാധിച്ചില്ല.

‘പിണറായി ഒറ്റപ്പൂതി, രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തണം’; പറഞ്ഞ് മതിയാവാതെ കെ സുധാകരന്‍

കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയതാണ് പാര്‍ട്ടിയെ പൂര്‍ണ്ണമായ പരാജയത്തിലെത്തിച്ചതെന്ന് യോഗത്തില്‍ പല അംഗങ്ങളും വിലയിരുത്തി. നേരത്തെ 2016 ലും സിപിഐഎമ്മിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് നഷ്ടമാണ് വരുത്തിയത്. 2016ല്‍ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ കിട്ടിയപ്പോള്‍ 26 സീറ്റുകളില്‍ സി പി ഐ എം ഒതുങ്ങി. അതുകൊണ്ട് കോണ്‍ഗ്രസ് സഖ്യം ഇത്തവണ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം.

‘ഞാനും പഠിച്ചത് കണ്ണൂരില്‍, എനിക്കും കുറേ കഥകള്‍ പറയാനുണ്ട്’: കുഞ്ഞാലിക്കുട്ടി

കൂടാതെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും ബദലായി ഉണ്ടാക്കിയ കോണ്‍ഗ്രസ് സി പി ഐ എം സഖ്യത്തില്‍ സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള മുസ്ലീം പുരോഹിതന്‍ നയിക്കുന്ന ഇന്ത്യന്‍ സെക്കുലര്‍ ഫോഴ്സും ഉള്‍പ്പെട്ടിരുന്നു.സഖ്യത്തിന് ഒരു മാസം മുന്‍പ് മാത്രമാണ് ഐ എസ് എഫ് രൂപംകൊണ്ടത്.എന്നാല്‍ ഐ എസ് എഫിനെപ്പോലെയുള്ള ഒരു സംഘടനയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയത് സി പി ഐ എമ്മിന്റെ മതേതര മുഖത്തിനും തിരിച്ചടിയായെന്ന് പാര്‍ട്ടി അംഗങ്ങളില്‍ പലരും ചൂണ്ടിക്കാണിച്ചു.പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമാണ് ഐ എസ് എഫുമായുള്ള സഖ്യത്തിന് മുന്‍കയ്യെടുത്തതെന്ന ആക്ഷേപവും പാര്‍ട്ടിയോഗത്തില്‍ ഉയര്‍ന്നു. പാര്‍ട്ടി എപ്പോഴും മതേതര മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.കോണ്‍ഗ്രസുമായും ഐ എസ് എഫുമായും ചേര്‍ന്നത് തെറ്റാണെന്ന് ഒരു സംസഥാന കമ്മിറ്റി അംഗം അഭിപ്രായപ്പെട്ടു.

Next Story

Popular Stories