ബംഗാളില്‍ മമതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്; കാരണം വിശദീകരിച്ച് ചൗധരി
ഭവാനിപ്പൂരില്‍ മമതാ ബാനര്‍ജിയ്ക്കെതിരെ ആരേയും മത്സരിപ്പിക്കേണ്ടതില്ലെന്ന് ബംഗാള്‍ കോണ്‍ഗ്രസ്. മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്. മമതാ ബാനര്‍ജി ഭവാനിപ്പൂരിലാണ് തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നതെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അത്തരം സാഹചര്യത്തിലാണ് ബംഗാള്‍ കോണ്‍ഗ്രസ് മമതക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയത്. പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്രജ്ജന് ചൗധരി ഇതു സംബന്ധിച്ച് കത്ത് യു പി എ അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറി. ‘തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മമതാ ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കേണ്ടതില്ല. […]
5 Jun 2021 1:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭവാനിപ്പൂരില്‍ മമതാ ബാനര്‍ജിയ്ക്കെതിരെ ആരേയും മത്സരിപ്പിക്കേണ്ടതില്ലെന്ന് ബംഗാള്‍ കോണ്‍ഗ്രസ്. മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്. മമതാ ബാനര്‍ജി ഭവാനിപ്പൂരിലാണ് തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നതെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അത്തരം സാഹചര്യത്തിലാണ് ബംഗാള്‍ കോണ്‍ഗ്രസ് മമതക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയത്. പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്രജ്ജന് ചൗധരി ഇതു സംബന്ധിച്ച് കത്ത് യു പി എ അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറി.
‘തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മമതാ ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കേണ്ടതില്ല. ഇക്കാര്യം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അതേസമയം കോണ്‍ഗ്രസ് മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നത് നല്ലൊരു അടയാളമായി നോക്കിക്കാണണം.’ മമതക്കെതിരെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മല്സരംഗത്തിറക്കില്ലെന്നും അധീര്രജ്ജന് ചൗധരി വ്യക്തമാക്കി.
നേരത്തെ ഭവാനിപ്പൂരില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗവും മന്ത്രിയുമായിരുന്ന സൊവന്‍ദേബ് ചതോപാധ്യായ മമതയ്ക്ക് വഴിയൊരുക്കുന്നതിനായി നിയമസഭാംഗത്വം രാജിവെച്ചിരുന്നു. മമതയ്ക്കെതിരെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണോയെന്ന ചോദ്യത്തിന് ഇപ്പോള്‍ അതിനോട് പ്രതികരിക്കുന്നത് നേരത്തെയുള്ള അഭിപ്രായപ്രകടനമാവുമെന്ന് അധീര്രജ്ജന് ചൗധരി ചൂണ്ടിക്കാണിച്ചു. ഇതിനിടെ ഇക്കാര്യത്തില്‍ ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പെട്ട ബംഗാളിലെ സംഖ്യകക്ഷികളുടെ തീരുമാനം കൂടികണക്കിലെടു ക്കുന്നതാവും നല്ലതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ പ്രദീപ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.