Top

‘ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയില്‍, സുപ്രീം കോടതി ഇടപെടണം’; ‘പൂട്ടിക്കെട്ടിയ’ ഫോണ്‍ ഉയര്‍ത്തിക്കാട്ടി മമത ബാനര്‍ജി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഭീഷണി നേരിടുകയാണ്. നീരീക്ഷണ ഭരണകൂടമാണ് രാജ്യത്തുള്ളതെന്നും മമത ആരോപിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും മമത പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. വരുന്ന 26-27 തീയ്യതികളില്‍ ഡല്‍ഹിയില്‍ എത്തി സാധ്യമായ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും മമത ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു മമതയുടെ പ്രതികരണം. […]

21 July 2021 6:11 AM GMT
NP Anoop

‘ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയില്‍, സുപ്രീം കോടതി ഇടപെടണം’; ‘പൂട്ടിക്കെട്ടിയ’ ഫോണ്‍ ഉയര്‍ത്തിക്കാട്ടി മമത ബാനര്‍ജി
X

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഭീഷണി നേരിടുകയാണ്. നീരീക്ഷണ ഭരണകൂടമാണ് രാജ്യത്തുള്ളതെന്നും മമത ആരോപിച്ചു.

കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും മമത പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. വരുന്ന 26-27 തീയ്യതികളില്‍ ഡല്‍ഹിയില്‍ എത്തി സാധ്യമായ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും മമത ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു മമതയുടെ പ്രതികരണം.

രാജ്യത്ത് ജനാധിപത്യത്തിന്റെ മുഖ്യ ഘടകങ്ങളാണ് മാധ്യമങ്ങള്‍, ജൂഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ. പൊഗാസസ് ഇവയെ എല്ലാം ചോര്‍ത്തി. ഇസ്രയേല്‍ സ്‌പൈവെയറിനെ ‘അപകടകരം എന്ന് വിശേഷിപ്പിച്ച മമത ബാനര്‍ജി തന്റെ ഫോണും ടാപ്പുചെയ്തതിനാല്‍ മറ്റ് പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കാന്‍ കഴിയില്ലെന്നും അത്തരത്തില്‍ നിരീക്ഷണം നടത്തുകയാണ് എന്നും കൂറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളോട്, ജനങ്ങളോട് ആരോടും ഫോണില്‍ സംസാരിക്കാന്‍ കഴിയില്ല. ഞാന്‍ എന്റെ ഫോണ്‍ ക്യാമറ അടച്ച് പൂട്ടിയിട്ടുണ്ട്. ഈ സര്‍ക്കാരും അത്തരത്തിലാണ് ചെയ്യുന്നത് എന്നും മമത കൂട്ടിച്ചേര്‍ത്തു. ഫോണ്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതികരണം.

പെഗാസസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സഹായിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. സുപ്രീം കോടതി സ്വമേധയാ നിയമ നടപടികള്‍ എടുക്കണം. വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കണം. ജുഡീഷ്യറിക്ക് മാത്രമേ നിലവില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്നും മമത ചൂണ്ടിക്കാട്ടി.

Next Story