‘നേതാക്കളുമായുണ്ടായ തര്‍ക്കത്തിനിടെ ഹൃദയാഘാതം’; ബംഗാള്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്റ് മരിച്ചു
കൊല്‍ക്കത്ത: ബംഗാള്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്റ് രാജു സര്‍ക്കാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി ഓഫീസില്‍ നടന്ന യോഗത്തിനിടെ വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കം മുറുകുന്നതിനിടെയാണ് രാജു സര്‍ക്കാറിന് ഹൃദയാഘാതം ഉണ്ടാവുന്നത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവ മോര്‍ച്ച അംഗങ്ങളുമായി എന്തിനാണ് ഇദ്ദേഹം തര്ക്കത്തിലേര്പ്പെട്ടെതെന്ന് വ്യക്തമല്ല. രാജു സര്‍ക്കാറിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും യുവമോര്‍ച്ചയ്ക്ക് മികച്ചൊരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് അനുസ്മരിച്ചു. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് രാജു […]
27 July 2021 8:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: ബംഗാള്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്റ് രാജു സര്‍ക്കാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി ഓഫീസില്‍ നടന്ന യോഗത്തിനിടെ വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കം മുറുകുന്നതിനിടെയാണ് രാജു സര്‍ക്കാറിന് ഹൃദയാഘാതം ഉണ്ടാവുന്നത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവ മോര്‍ച്ച അംഗങ്ങളുമായി എന്തിനാണ് ഇദ്ദേഹം തര്ക്കത്തിലേര്പ്പെട്ടെതെന്ന് വ്യക്തമല്ല.
രാജു സര്‍ക്കാറിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും യുവമോര്‍ച്ചയ്ക്ക് മികച്ചൊരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് അനുസ്മരിച്ചു. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് രാജു സര്‍ക്കാറിനെ ബംഗാള്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്റായി നിയോഗിക്കുന്നത്. രാജു സര്‍ക്കാരിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രാജു സര്‍ക്കാര്‍ 2017ല്‍ മുകുള്‍ റോയിയുടെ കൂടുമാറ്റത്തോടൊപ്പമാണ് ബിജെപിയിലെത്തുന്നത്. മുകുള്‍ റോയിയുമായി ഏറെ ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയാണ് സര്‍ക്കാര്‍. പാര്‍ട്ടിയിലെ ഉന്നതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.
- TAGS:
- BJP
- Yuva Morcha