Top

ഉവൈസിയുടെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത് മൂന്ന് സീറ്റില്‍; സഖ്യം ദിനകരനൊപ്പം, മജ്‌ലിസിന്റെ അടുത്ത ലക്ഷ്യം കര്‍ണാടക

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി (എഐഎംഐഎം) മൂന്ന് സീറ്റില്‍ മത്സരിക്കും. ശശികലയുടെ അനന്തരവനായ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴഗവുമായി(എഎംഎംകെ) സഖ്യമുണ്ടാക്കികൊണ്ടാണ് ഉവൈസിയുടെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉവൈസി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഖ്യം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴാണ് തീരുമാനമായത്. ദിനകരനുമായി ചേര്‍ന്ന് ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യങ്ങളിലും ധാരണയായി. വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നിവിടങ്ങളിലാണ് മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുന്നത്. മത്സരിക്കാന്‍ താല്‍പര്യമുള്ള […]

8 March 2021 11:17 AM GMT

ഉവൈസിയുടെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത് മൂന്ന് സീറ്റില്‍; സഖ്യം ദിനകരനൊപ്പം, മജ്‌ലിസിന്റെ  അടുത്ത ലക്ഷ്യം കര്‍ണാടക
X

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി (എഐഎംഐഎം) മൂന്ന് സീറ്റില്‍ മത്സരിക്കും. ശശികലയുടെ അനന്തരവനായ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴഗവുമായി(എഎംഎംകെ) സഖ്യമുണ്ടാക്കികൊണ്ടാണ് ഉവൈസിയുടെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നത്.

തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉവൈസി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഖ്യം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴാണ് തീരുമാനമായത്. ദിനകരനുമായി ചേര്‍ന്ന് ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യങ്ങളിലും ധാരണയായി. വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നിവിടങ്ങളിലാണ് മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുന്നത്. മത്സരിക്കാന്‍ താല്‍പര്യമുള്ള സീറ്റുകളുടെ ലിസ്റ്റ് പാര്‍ട്ടിഘടകങ്ങള്‍ ഉവൈസിക്ക് കൈമാറിയിരുന്നു.

നേരത്തെ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ ഒവൈസിയുടെ പാര്‍ട്ടി താല്‍പര്യമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെയും മനിതനേയ മക്കള്‍ കക്ഷിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഡിഎംകെയുടെ സഖ്യ കക്ഷിയായ കോണ്‍ഗ്രസ് ഇത്തവണ 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. വിസികെയ്ക്ക് ആറുസീറ്റുകളും എംഎംകെയ്ക്ക് രണ്ട് സീറ്റുകളുമാണ് ഡിഎംകെ അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ സഖ്യകക്ഷിയായ ബിജെപിക്ക് 20 സീറ്റുകളാണ് ഇത്തവണ നല്‍കിയിരിക്കുന്നത്.

234 നിയമസഭ മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിനൊപ്പം ഏപ്രില്‍ ആറിന് തന്നെയാണ് തമിഴ്‌നാട്ടിലെ പതിനാറാമത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടത്തിനും ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഉണ്ടാക്കിയ പ്രകമ്പനത്തിനും ശേഷം തമിഴ്‌നാട്ടിലേക്ക് അംഗത്തിനെത്തുന്ന ഉവൈസിയുടെ അടുത്ത ലക്ഷ്യം 2023 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പാണ്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എഐഎംഐഎം 44 സീറ്റുകളിലായിരുന്നു വിജയിച്ചത്. ഇന്ന് കര്‍ണ്ണാടകയുടെ ഭാഗമായ ചില്ല ജില്ലകള്‍ ഒരുകാലത്ത് നിസാം ഭരിച്ചിരുന്ന പഴയ ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പ്രത്യേകിച്ച് വടക്കന്‍ കര്‍ണാടകയിലെ റഡാറിലാണ് ഇന്നവ സ്ഥിതി ചെയ്യുന്നത്. ഗുല്‍ബര്‍ഗ നോര്‍ത്തില്‍ നിന്നുള്ള എഐഐഎം സ്ഥാനാര്‍ത്ഥിയായി ഇല്യാസ് സേഠിന്റെ പേര് ഒവൈസി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ നീക്കങ്ങളുമായി ഉവൈസി കര്‍ണ്ണാടകയിലേക്ക് നീങ്ങികഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവായ് വേണം ഇതിനെ വിലയിരുത്താന്‍.

Next Story