യാസ് തീരത്തോട് അടുക്കുന്നു; കനത്ത ജാഗ്രതയില്‍ ബംഗാളും ഒഡീഷയും; 11 ലക്ഷം പേരെ ഒഴിപ്പിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയില്‍ ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീര മേഖലകളില്‍ നിന്ന് 11 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.പശ്ചിമബംഗാള്‍ 9 ലക്ഷം പേരെയും ഒഡീഷയില്‍ രണ്ട് ലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. യാസിനു മുന്നോടിയായി വീശിയ ചുഴലിയില്‍ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ […]
25 May 2021 9:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയില്‍ ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീര മേഖലകളില്‍ നിന്ന് 11 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.പശ്ചിമബംഗാള്‍ 9 ലക്ഷം പേരെയും ഒഡീഷയില്‍ രണ്ട് ലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. യാസിനു മുന്നോടിയായി വീശിയ ചുഴലിയില്‍ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേര് മരിച്ചു. യാസിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍. ഇവിടങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ടര മുതല്‍ രാത്രി 7.45 വരെ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് പൂര്‍ണമായി അടച്ചിടും. അടിയന്തര സാഹചര്യം നേരിടാന്‍ കര, നാവിക, വ്യോമ സേനകളും സംയുക്തമായി രംഗത്തുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് നല്കി. തിരുവന്നതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.
- TAGS:
- Bengal
- Cyclone Yaas
- odisha