Top

ഒടുവില്‍ അര്‍നോള്‍ഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു; ലിംഗാര്‍ഡിനെയും പ്രൗസിനെയും മറികടന്നു ബെന്‍ വൈറ്റ് ടീമില്‍

പരുക്കിനെത്തുടര്‍ന്ന് യൂറോ 2021-ന് ഉള്ള ടീമില്‍ നിന്നു പുറത്തായ യുവ പ്രതിരോധതാരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനു പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ്. പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈറ്റണ്‍ ഹോവ്്‌സിന്റെ സെന്റര്‍ ബാക്ക് 23-കാരനായ ബെന്‍ വൈറ്റിനെയാണ് സൗത്ത്‌ഗേറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്നലെ ജോര്‍ജിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനു ശേഷമാണ് സൗത്ത്‌ഗേറ്റ് പകരക്കാരെ പ്രഖ്യാപിച്ചത്. മത്സരത്തില്‍ ജെസി ലിംഗാര്‍ഡ്, ജയിംസ് വാര്‍ഡ് പ്രൗസി എന്നിവരുടെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമായിരുന്നു സൗത്ത്‌ഗേറ്റിന്റെ തീരുമാനം. ലിംഗാര്‍ഡിനും പ്രൗസിക്കും മികവിലേക്ക് […]

7 Jun 2021 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒടുവില്‍ അര്‍നോള്‍ഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു; ലിംഗാര്‍ഡിനെയും പ്രൗസിനെയും മറികടന്നു ബെന്‍ വൈറ്റ് ടീമില്‍
X

പരുക്കിനെത്തുടര്‍ന്ന് യൂറോ 2021-ന് ഉള്ള ടീമില്‍ നിന്നു പുറത്തായ യുവ പ്രതിരോധതാരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനു പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ്.

പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈറ്റണ്‍ ഹോവ്്‌സിന്റെ സെന്റര്‍ ബാക്ക് 23-കാരനായ ബെന്‍ വൈറ്റിനെയാണ് സൗത്ത്‌ഗേറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്നലെ ജോര്‍ജിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനു ശേഷമാണ് സൗത്ത്‌ഗേറ്റ് പകരക്കാരെ പ്രഖ്യാപിച്ചത്.

മത്സരത്തില്‍ ജെസി ലിംഗാര്‍ഡ്, ജയിംസ് വാര്‍ഡ് പ്രൗസി എന്നിവരുടെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമായിരുന്നു സൗത്ത്‌ഗേറ്റിന്റെ തീരുമാനം. ലിംഗാര്‍ഡിനും പ്രൗസിക്കും മികവിലേക്ക് ഉയരാന്‍ സാധിക്കാതെ പോയപ്പോള്‍ വൈറ്റ് മികച്ച പ്രകടനം നേടി കോച്ചിന്റെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഓസ്ട്രിയയ്‌ക്കെതിരേ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് അര്‍നോള്‍ഡിനു പരുക്കേറ്റത്.ഇതിനു ശേഷം അര്‍നോള്‍ഡിന് പകരക്കാരനായി ഇറങ്ങിയത് വൈറ്റായിരുന്നു. 1-0ന് ഇംഗ്ലണ്ട് ജയിച്ച മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ താരം മുടന്തിക്കൊണ്ടാണ് കളംവിട്ടത്.

തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ കാല്‍ത്തുടയ്ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നു വ്യക്തമായി. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമമാണ് താരത്തിന് നിര്‍ദേശിച്ചത്. ഇതോടെ യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് താരത്തെ സൗത്ത് ഗേറ്റ് ഒഴിവാക്കുകയായിരുന്നു.

Next Story

Popular Stories