Top

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയിഡ്; കെപി യോഹന്നാന്‍ ഇന്ന് ഹാജരാകില്ല

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ ബിഷപ്പ് കെപി യോഹന്നാന്‍ ആദായ നികുതിവകുപ്പ് ഓഫീസില്‍ ഇന്ന് ഹാജരായേക്കില്ല. അമേരിക്കയിലുള്ള മെത്രാപോലീത്ത മടങ്ങിയെത്തിയിട്ടില്ലന്നും കൂടുതല്‍ സമയം വേണമെന്നുമാണ് സഭയുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്റെ വീട്ടിലും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും 15 കോടിയിലധികം തുക അനധികൃതമായി കണ്ടെത്തുകയും ചെയ്തിരുന്നു ഇതിനെ തുടര്‍ന്ന് കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് യോഹന്നാന് സമന്‍സ് അയച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുളള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നടന്ന […]

22 Nov 2020 8:09 PM GMT

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയിഡ്; കെപി യോഹന്നാന്‍ ഇന്ന് ഹാജരാകില്ല
X

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ ബിഷപ്പ് കെപി യോഹന്നാന്‍ ആദായ നികുതിവകുപ്പ് ഓഫീസില്‍ ഇന്ന് ഹാജരായേക്കില്ല. അമേരിക്കയിലുള്ള മെത്രാപോലീത്ത മടങ്ങിയെത്തിയിട്ടില്ലന്നും കൂടുതല്‍ സമയം വേണമെന്നുമാണ് സഭയുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്റെ വീട്ടിലും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും 15 കോടിയിലധികം തുക അനധികൃതമായി കണ്ടെത്തുകയും ചെയ്തിരുന്നു ഇതിനെ തുടര്‍ന്ന് കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് യോഹന്നാന് സമന്‍സ് അയച്ചിരിക്കുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുമുളള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് ബിഷപ്പ് കെപി യോഹന്നാന് നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്. കെപി യോഹന്നാന്റെ വീട്ടിലും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും 15 കോടിയിലധികം രൂപ അനധികൃതമായി കണ്ടെത്തുകയും ചെയ്തിരുന്നു.

ചര്‍ച്ചിന്റെ കീഴിലുളള ആശുപത്രി, സ്‌കൂള്‍, കൊളേജ്, ട്രസ്റ്റ്, എന്നിവിടങ്ങളില്‍ നിന്ന് റെയ്ഡില്‍ ശേഖരിച്ച ഇലക്ട്രോണിക്സ് ഡേറ്റകള്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ വിലയിരുത്തി വരികയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6000 കോടിയിലധികം രൂപ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശസഹായമായി ബിലീവേഴ്‌സ് ചര്‍ച്ച് സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ തുക, റിയല്‍ എസ്റ്റേറ്റ് ബിസിനസായി ഉപയോഗിച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അതിനാല്‍ എഫ്‌സിആര്‍എ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.

നികുതി റിട്ടേണ്‍ സമര്‍പ്പിച്ച രേഖകളില്‍ അടക്കം വൈരുദ്ധ്യങ്ങളുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കെപി യോഹന്നാന് ആദായ നികുതിവകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന യോഹന്നാന്‍ മെത്രാപോലീത്ത ഇന്ന് ഹാജരാകില്ലന്നാണ് സഭാനേതൃത്വം പറയുന്നത്. ആദായ നികുതി വകുപ്പിന് മുന്‍പില്‍ ഹാജരാകാന്‍ കെപി യോഹന്നാന്‍ കൂടുതല്‍ സമയം ചോദിച്ചേക്കും.

Next Story