ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയിഡ്; കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
കൊച്ചി: ബിലീവേഴ്സ് ചര്‍ച്ചിലെ ആധായ നികുതി വകുപ്പ് റെയിഡിന് പിന്നലെ ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച്ച കൊച്ചിയിലെ ഇന്‍കംടാക്സ് ഓഫീസില്‍ ഹാജരാവാനാണ് ആധായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശ പണം വന്നതിന്റേയും ചെലവഴിച്ചതിന്റേയും വിശദാംശങ്ങള്‍ കൈമാറണമെന്ന് നിര്‍ദേശമുണ്ട്. യോഹന്നാന്റെ മൊഴി എടുത്ത ശേഷം നടപടികള്‍ തുടരും. ബിലീവേഴ്സ് സ്ഥാപനങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണ്. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ സ്ഥാപനങ്ങളിലാണ് ആധായ നികുതി വകുപ്പ് പരിശോധന നടത്തിയത്. […]

കൊച്ചി: ബിലീവേഴ്സ് ചര്‍ച്ചിലെ ആധായ നികുതി വകുപ്പ് റെയിഡിന് പിന്നലെ ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച്ച കൊച്ചിയിലെ ഇന്‍കംടാക്സ് ഓഫീസില്‍ ഹാജരാവാനാണ് ആധായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിദേശ പണം വന്നതിന്റേയും ചെലവഴിച്ചതിന്റേയും വിശദാംശങ്ങള്‍ കൈമാറണമെന്ന് നിര്‍ദേശമുണ്ട്. യോഹന്നാന്റെ മൊഴി എടുത്ത ശേഷം നടപടികള്‍ തുടരും.
ബിലീവേഴ്സ് സ്ഥാപനങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണ്. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ സ്ഥാപനങ്ങളിലാണ് ആധായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
സഭയുടെ ഉടമസ്ഥതയിലുള്ള സ്ക്കൂളുകള്‍, കോളെജുകള്‍, ട്രസ്റ്റുകളുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ആധായ നികുതി വകുപ്പ് റെയിഡ് നടത്തിയത്.
പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെകുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു.