Top

ലോകകപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കണം; കളിപറഞ്ഞു കൊടുക്കാന്‍ ഇതിഹാസ താരത്തെ തിരിച്ചുവിളിച്ച് ബെല്‍ജിയം

റഷ്യയില്‍ നടന്ന 2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ കറുത്തകുതിരകളായിരുന്നു ക്രൊയേഷ്യയും ബെല്‍ജിയവും. ലോകജേതാക്കളായ ഫ്രാന്‍സിനു പിന്നില്‍ ക്രൊയേഷ്യ റണ്ണറപ്പുകളായപ്പോള്‍ ഫ്രാന്‍സിനോടു സെമിയില്‍ തോറ്റ ബെല്‍ജിയം മൂന്നാം സ്ഥാനം നേടി. ബെല്‍ജിയന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പിനാണ് റഷ്യ സാക്ഷ്യം വഹിച്ചത്. റൊമേലു ലുക്കാക്കുവും ഏഡന്‍ ഹസാര്‍ഡും കെവിന്‍ ഡിബ്രുയ്‌നും തിബൗട്ട് കോര്‍ട്ടോയിസും അടങ്ങുന്ന താരനിര മാത്രമല്ല കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെയും അന്നത്തെ അസിസ്റ്റന്റ് കോച്ചായിരുന്ന ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റ്‌റിയുടെയും തന്ത്രങ്ങളുമാണ് അവരെ അതിനു സഹായിച്ചത്. ലോകകപ്പിനു […]

10 Jun 2021 2:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കണം; കളിപറഞ്ഞു കൊടുക്കാന്‍ ഇതിഹാസ താരത്തെ തിരിച്ചുവിളിച്ച് ബെല്‍ജിയം
X

റഷ്യയില്‍ നടന്ന 2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ കറുത്തകുതിരകളായിരുന്നു ക്രൊയേഷ്യയും ബെല്‍ജിയവും. ലോകജേതാക്കളായ ഫ്രാന്‍സിനു പിന്നില്‍ ക്രൊയേഷ്യ റണ്ണറപ്പുകളായപ്പോള്‍ ഫ്രാന്‍സിനോടു സെമിയില്‍ തോറ്റ ബെല്‍ജിയം മൂന്നാം സ്ഥാനം നേടി.

ബെല്‍ജിയന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പിനാണ് റഷ്യ സാക്ഷ്യം വഹിച്ചത്. റൊമേലു ലുക്കാക്കുവും ഏഡന്‍ ഹസാര്‍ഡും കെവിന്‍ ഡിബ്രുയ്‌നും തിബൗട്ട് കോര്‍ട്ടോയിസും അടങ്ങുന്ന താരനിര മാത്രമല്ല കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെയും അന്നത്തെ അസിസ്റ്റന്റ് കോച്ചായിരുന്ന ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റ്‌റിയുടെയും തന്ത്രങ്ങളുമാണ് അവരെ അതിനു സഹായിച്ചത്.

ലോകകപ്പിനു ശേഷം ഹെന്റ്‌റി ബെല്‍ജിയം ടീമിലെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയിരുന്നു. ഇപ്പോള്‍ യൂറോ കപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ ലോകകപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഹെന്റ്‌റിയെ തിരികെക്കൊണ്ടു വന്നിരിക്കുകയാണ് ടീം.

ഇന്നലെ ബെല്‍ജിയം ക്യാമ്പില്‍ എത്തിയ ഹെന്റ്‌റി പരുക്കേറ്റ് നായകന്‍ കെവിന്‍ ഡിബ്രുയ്‌ന്റെ റിക്കവറി നേരിട്ടു വിലയിരുത്തി. ശേഷം ടീമിനൊപ്പം രണ്ടു മണിക്കൂര്‍ പരിശീലന സെഷനിലും പങ്കെടുത്തു. ബെല്‍ജിയം ടീമിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ തനിക്ക് ഏറെ ആഹ്‌ളാദമുണ്ടെന്ന് പിന്നീട് ഹെന്റ്‌റി പറഞ്ഞു.

2016-ല്‍ ബെല്‍ജിയത്തിന്റെ അസിസ്റ്റന്റ് കോച്ചായാണ് ഹെന്റ്‌റി കോച്ചിങ് രംഗത്തേക്കു വരുന്നത്. 2018 ഫുട്‌ബോള്‍ ലോകകപ്പ് വരെ ബെല്‍ജിയം ടീമിനൊപ്പം പ്രവര്‍ത്തിച്ച ഹെന്റ്‌റി പിന്നീട് ഫ്രഞ്ച് ക്ലബ് മൊണാക്കോയുടെ മുഖ്യപരിശീലകനായി നാട്ടിലേക്കു മടങ്ങിയിരുന്നു. മൊണാക്കോയ്‌ക്കൊപ്പം ഒരു വര്‍ഷം ചെലവഴിച്ച താരം ഇപ്പോള്‍ കനേഡിയന്‍ ക്ലബായ മോണ്‍ട്രിയ ഇംപാക്ടിന്റെ പരിശീലകനായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.

ഫ്രാന്‍സിനായി ഒരു ലോകകപ്പും ഒരു യൂറോ കപ്പും ഒരു കോണ്‍ഫെഡറേഷന്‍ കപ്പും നേടിയ താരമാണ് ഹെന്റ്‌റി. 123 മത്സരങ്ങളില്‍ ഫ്രഞ്ച് ജഴ്‌സിയണിഞ്ഞ താരം 51 ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ് തലത്തില്‍ മൊണാക്കോ, യുവന്റസ്, ബാഴ്‌സലോണ തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലിലായിരുന്നു ഹെന്റ്‌റിയുടെ നല്ലകാലം മുഴുവന്‍. ഗണ്ണേഴ്‌സിനു വേണ്ടി 254 മത്സരങ്ങള്‍ കളിച്ച താരം 174 ഗോളുകളും നേടിയിട്ടുണ്ട്.

Next Story

Popular Stories