Top

യൂറോയില്‍ ഇന്നു മൂന്നു മത്സരങ്ങള്‍; ബെല്‍ജിയവും വെയ്ല്‍സും ഡെന്‍മാര്‍ക്കും ഇന്നിറങ്ങും

യുറോ കപ്പ് ഫുട്‌ബോളില്‍ ഇന്നു മൂന്നു മത്സരങ്ങള്‍ അരങ്ങേറും. കറുത്തകുതിരകളാകുമെന്നു പ്രതീക്ഷിക്കുന്ന ബെല്‍ജിയവും ഡെന്‍മാര്‍ക്കും ഗാരെത് ബെയ്‌ലില്‍ പ്രതീക്ഷയര്‍പ്പിച്ചെത്തുന്ന വെയ്ല്‍സും ഇന്ന് കളത്തിലിറങ്ങും. വൈകിട്ട് 6:30-ന് നടക്കുന്ന മത്സരത്തില്‍ വെയ്ല്‍സ് സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് കൊമ്പുകോര്‍ക്കുന്നത്. രാത്രി 9:30-ന് ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനെയും രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയം റഷ്യയെയും നേരിടും. ഏഡന്‍ ഹസാര്‍ഡ് ഇല്ലാതെയാണ് ഇന്ന് ബെല്‍ജിയം റഷ്യയെ നേരിടാന്‍ ഇറങ്ങുന്നത്. റൊമേലു ലുക്കാക്കു, കെവിന്‍ ഡിബ്രുയ്ന്‍, തോമസ് വെര്‍മ്യൂലിയന്‍, ക്രിസ്റ്റിയന്‍ ബെന്‍ന്റെക്കെ, മിഷി ബാറ്റ്ഷ്വായി, തോര്‍ഗന്‍ ഹസാര്‍ഡ്, […]

12 Jun 2021 1:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോയില്‍ ഇന്നു മൂന്നു മത്സരങ്ങള്‍; ബെല്‍ജിയവും വെയ്ല്‍സും ഡെന്‍മാര്‍ക്കും ഇന്നിറങ്ങും
X

യുറോ കപ്പ് ഫുട്‌ബോളില്‍ ഇന്നു മൂന്നു മത്സരങ്ങള്‍ അരങ്ങേറും. കറുത്തകുതിരകളാകുമെന്നു പ്രതീക്ഷിക്കുന്ന ബെല്‍ജിയവും ഡെന്‍മാര്‍ക്കും ഗാരെത് ബെയ്‌ലില്‍ പ്രതീക്ഷയര്‍പ്പിച്ചെത്തുന്ന വെയ്ല്‍സും ഇന്ന് കളത്തിലിറങ്ങും.

വൈകിട്ട് 6:30-ന് നടക്കുന്ന മത്സരത്തില്‍ വെയ്ല്‍സ് സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് കൊമ്പുകോര്‍ക്കുന്നത്. രാത്രി 9:30-ന് ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനെയും രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയം റഷ്യയെയും നേരിടും.

ഏഡന്‍ ഹസാര്‍ഡ് ഇല്ലാതെയാണ് ഇന്ന് ബെല്‍ജിയം റഷ്യയെ നേരിടാന്‍ ഇറങ്ങുന്നത്. റൊമേലു ലുക്കാക്കു, കെവിന്‍ ഡിബ്രുയ്ന്‍, തോമസ് വെര്‍മ്യൂലിയന്‍, ക്രിസ്റ്റിയന്‍ ബെന്‍ന്റെക്കെ, മിഷി ബാറ്റ്ഷ്വായി, തോര്‍ഗന്‍ ഹസാര്‍ഡ്, യാന്നിക് കരാസ്‌കോതിബൗട്ട് കോര്‍ട്ടോയിസ് എന്നിവരിലാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷയത്രയും.

കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസും അസിറ്റന്റ് കോച്ച് തിയറി ഹെന്റ്‌റിയും തന്ത്രങ്ങള്‍ മെനയുന്നതില്‍ മിടുക്കരാണ്. ഇവരുടെ ശിക്ഷണത്തില്‍ കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനം നേടിയിരുന്നു. അതേ പ്രകടനം ആവര്‍ത്തിക്കാനാണ് അവരുടെ ശ്രമം.

താരതമ്യേന ദുര്‍ബലരായ ഫിന്‍ലന്‍ഡിനെ നേരിടാനിറങ്ങുന്നത്. വലിയ പ്രതീക്ഷകള്‍ ഒന്നും വച്ചുപുലര്‍ത്തുന്നില്ലെങ്കിലും മികച്ച നാലു മൂന്നാം സ്ഥാനക്കാരില്‍ ഒരാളായി നോക്കൗട്ടില്‍ കടക്കാന്‍ ശ്രമിക്കുന്ന ഡെന്‍മാര്‍ക്കിന് ഈ മത്സരം നിര്‍ണായകം തന്നെയാണ്.

ബെല്‍ജിയവും റഷ്യയുമടങ്ങുന്ന ഗ്രൂപ്പില്‍ ഇവര്‍ക്കെതിരേ അട്ടിമറികള്‍ നടത്താനായില്ലെങ്കിലും, സമനില പിടിക്കുകയും ഫിന്‍ലന്‍ഡിനെ തോല്‍പിക്കുക വഴി മൂന്നു പോയിന്റ്് നേടി മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഇടംപിടിക്കുകയുമാണ് ലക്ഷ്യം.

അതേസമയം 16 വര്‍ഷം മുമ്പ് യൂറോയില്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന പ്രകടനം ആവര്‍ത്തിക്കാനാണ് ഫിന്‍ലന്‍ഡ് നോട്ടമിടുന്നത്. അന്ന് പോളണ്ടിനോട് ഷൂട്ടൗട്ടില്‍ തോറ്റാണ് അവര്‍ പുറത്തായത്. ഇക്കുറി പ്രീക്വാര്‍ട്ടറില്‍ നിന്ന് അല്‍പം കൂടി മുന്നോട്ട് പോകാനാണ് അവര്‍ ശ്രമിക്കുന്നത്. സ്‌ട്രൈക്കര്‍ തീമു പുക്കിയിലാണ് പ്രതീക്ഷകളത്രയും.

ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഗാരെത് ബെയ്ല്‍ എന്ന ഐക്കണ്‍ താരത്തിന്റെ പിന്‍ബലത്തിലാണ് വെയ്ല്‍സ് ഇറങ്ങുന്നത്. എന്നാല്‍ അടുത്തിടെ നടന്വന രണ്ടു സൗഹൃദ മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാന്‍ കഴിയാത്ത വെയ്ല്‍സിന് എത്രദൂരം മുന്നോട്ട് പോകാനാകുമെന്നത് സംശയമാണ്.

അതേസമയം തുടര്‍ച്ചയായ ആറു ജയങ്ങള്‍ക്കു ശേഷമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് യൂറോയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗ്രാനിറ്റ് സാക്കയിലാണ് അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറില്‍ എത്തിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം.

Next Story

Popular Stories