സിറിയയിലെ ഐഎസ് ക്യാമ്പിലുള്ള സ്ത്രീകളെയും കുട്ടികളെയും തിരിച്ചെത്തിച്ച് ബെല്‍ജിയം; വരാന്‍ തയ്യാറാവാതെ ഒരു വിഭാഗം
സിറിയയിലെ ഐഎസ് തടങ്കല്‍ ക്യാമ്പുകളിലുള്ള ആറ് സ്ത്രീകളെയും ഇവരുടെ പത്ത് കുട്ടികളെയും രാജ്യത്തേക്ക് തിരിച്ചെത്തിച്ച് ബെല്‍ജിയം. ഐഎസില്‍ ചേര്‍ന്ന നിരവധി യൂറോപ്യന്‍ സ്ത്രീകളെയും കുട്ടികളെയും രാജ്യത്തേക്ക് തിരിച്ചെടുക്കാന്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും തയ്യറാവാതിരിക്കെയാണ് ബെല്‍ജിയത്തിന്റെ നടപടി. സിറിയയുടെ വടക്കു കിഴക്കന്‍ മേഖലയിലെ റോജ് എന്ന ക്യാമ്പില്‍ നിന്നാണ് ഇവരെ സ്വദേശത്തേക്ക് എത്തിക്കുന്നത്. ക്യാമ്പിലെ കുട്ടികളുടെ പരിതസ്ഥിതി പരിഗണിച്ചാണ് ബെല്‍ജിയത്തിന്റെ തീരുമാനം. ക്യാമ്പിലെ മറ്റ് മൂന്ന് സ്ത്രീകളെയും ഏഴ് കുട്ടികളെയും സ്വദേശത്തേക്ക് ബെല്‍ജിയം ക്ഷണിച്ചെങ്കിലും ഇവര്‍ വരാന്‍ തയ്യാറായില്ല. […]
17 July 2021 4:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിറിയയിലെ ഐഎസ് തടങ്കല്‍ ക്യാമ്പുകളിലുള്ള ആറ് സ്ത്രീകളെയും ഇവരുടെ പത്ത് കുട്ടികളെയും രാജ്യത്തേക്ക് തിരിച്ചെത്തിച്ച് ബെല്‍ജിയം. ഐഎസില്‍ ചേര്‍ന്ന നിരവധി യൂറോപ്യന്‍ സ്ത്രീകളെയും കുട്ടികളെയും രാജ്യത്തേക്ക് തിരിച്ചെടുക്കാന്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും തയ്യറാവാതിരിക്കെയാണ് ബെല്‍ജിയത്തിന്റെ നടപടി. സിറിയയുടെ വടക്കു കിഴക്കന്‍ മേഖലയിലെ റോജ് എന്ന ക്യാമ്പില്‍ നിന്നാണ് ഇവരെ സ്വദേശത്തേക്ക് എത്തിക്കുന്നത്.
ക്യാമ്പിലെ കുട്ടികളുടെ പരിതസ്ഥിതി പരിഗണിച്ചാണ് ബെല്‍ജിയത്തിന്റെ തീരുമാനം. ക്യാമ്പിലെ മറ്റ് മൂന്ന് സ്ത്രീകളെയും ഏഴ് കുട്ടികളെയും സ്വദേശത്തേക്ക് ബെല്‍ജിയം ക്ഷണിച്ചെങ്കിലും ഇവര്‍ വരാന്‍ തയ്യാറായില്ല. രാജ്യത്തേക്ക് തിരിച്ചെത്തുന്ന സ്ത്രീകളെ ബെല്‍ജിയം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുകയും തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും. കുട്ടികളെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും.
തടവറകളില്‍ കഴിയുന്ന ഐഎസ് അംഗങ്ങളായ തങ്ങളുടെ പൗരരായ സ്ത്രീകളുടെ 12 വയസ്സിനു താഴെയുള്ള കുട്ടികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ബെല്‍ജിയം പ്രസിഡന്റ് അലക്സാണ്ടര്‍ ഡി ക്രൂ പ്രഖ്യാപിച്ചത്. 2011 ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ 400 ബെല്‍ജിയം പൗരന്മാരാണ് ഐഎസില്‍ ചേര്‍ന്ന് സിറിയയിലേക്ക് പോയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ നിരക്കാണിത്.
2019 ല്‍ ഐഎസ് ആധിപത്യം അവസാനിച്ചതോടെ സിറിയയിലും അഫ്ഗാനിസ്താനിലുമുള്ള തടങ്കല്‍ ക്യാമ്പുകളിലടക്കപ്പെട്ട ഐഎസ് അംഗങ്ങളെ തിരിച്ചു കൊണ്ടു വരുന്നതില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തയ്യാറായിട്ടില്ല.
ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, റെഫീല എന്നീ മലയാളി യുവതികള്‍ അഫ്ഗാന് ജയിലിലുണ്ട്. 2016-18 വര്‍ഷത്തിലാണ് നാലു യുവതികളും ഭര്ത്താക്കന്മാരോടൊപ്പം ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ അഫ്ഗാനിസ്താനിലെത്തിയത്. ഭര്ത്താക്കന്മാര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു യുവതികളും അഫ്ഗാന് സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. 2019 അവസാന മാസങ്ങളില്‍ അഫ്ഗാനിസ്താനില്‍ കീഴടങ്ങിയ ആയിരക്കണക്കിന് ഐഎസ് അംഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ നാലു പേരും.
നിമിഷയുള്‍പ്പെടെ നാല് മലയാളി സ്ത്രീകളും അവിടെ വെച്ച് തന്നെ വിചാരണ ചെയ്യപ്പെട്ടേക്കുമെന്നാണ് പുറത്തു വന്നിരിക്കുന്ന സൂചന. നാലു പേരെയും ഇവരുടെ കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് താല്പര്യമില്ല. സുരക്ഷാ പ്രശ്നങ്ങളാണ് കാരണമായി പറയുന്നത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ഈ സ്ത്രീകള്‍ക്ക് റെഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.