Top

‘അവിടെ ജീവിതമല്ല’; സിറിയയിലെ ഐഎസ് ക്യാമ്പില്‍ നിന്നും ബെല്‍ജിയന്‍ യുവതികളെ തിരിച്ചെത്തിച്ചു

നാലു വര്‍ഷത്തോളമായി സിറിയയിലെ ഐഎസ് തടവ് ക്യാമ്പില്‍ കഴിയുന്ന ആറ് സ്ത്രീകളും പത്ത് കുട്ടികളും ഇവരുടെ രാജ്യമായ ബെല്‍ജിയത്തിലേക്ക് തിരിച്ചെത്തി. ജൂലൈ 16 ന് അതീവ സുരക്ഷയില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ നാട്ടിലെത്തിച്ചത്. ഐഎസിന്റെ പതന ശേഷം കുര്‍ദ് സേനയുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ അല്‍ റോജ് ക്യാമ്പിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവര്‍ കഴിഞ്ഞത്. ഐഎസിന്റെ സാന്നിധ്യം ഇപ്പോഴും മേഖലകളിലുണ്ട്. ഈ സാഹചര്യത്തില്‍ ആക്രമണം സാധ്യത ബെല്‍ജിയന്‍ അധികൃതര്‍ മുന്നില്‍ കണ്ടിരുന്നു. തിരിച്ചെത്തുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് നിയമനടപടികളാണ്. […]

30 July 2021 1:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അവിടെ ജീവിതമല്ല’; സിറിയയിലെ  ഐഎസ് ക്യാമ്പില്‍ നിന്നും ബെല്‍ജിയന്‍ യുവതികളെ തിരിച്ചെത്തിച്ചു
X

നാലു വര്‍ഷത്തോളമായി സിറിയയിലെ ഐഎസ് തടവ് ക്യാമ്പില്‍ കഴിയുന്ന ആറ് സ്ത്രീകളും പത്ത് കുട്ടികളും ഇവരുടെ രാജ്യമായ ബെല്‍ജിയത്തിലേക്ക് തിരിച്ചെത്തി. ജൂലൈ 16 ന് അതീവ സുരക്ഷയില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ നാട്ടിലെത്തിച്ചത്. ഐഎസിന്റെ പതന ശേഷം കുര്‍ദ് സേനയുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ അല്‍ റോജ് ക്യാമ്പിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവര്‍ കഴിഞ്ഞത്. ഐഎസിന്റെ സാന്നിധ്യം ഇപ്പോഴും മേഖലകളിലുണ്ട്. ഈ സാഹചര്യത്തില്‍ ആക്രമണം സാധ്യത ബെല്‍ജിയന്‍ അധികൃതര്‍ മുന്നില്‍ കണ്ടിരുന്നു. തിരിച്ചെത്തുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് നിയമനടപടികളാണ്. ആറ് സ്ത്രീകളില്‍ അഞ്ച് പേരെ ഇവരുടെ അസാന്നിധ്യത്തില്‍ നേരത്തെ തന്നെ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് ബെല്‍ജിയം കോടതി വിധിച്ചിരുന്നു. ആറാമത്തെ സ്ത്രീ ഇതുവരെ വിചാരണ നേരിട്ടിട്ടില്ല. യുദ്ധ കുറ്റകൃത്യത്തിലും ആക്രമണങ്ങളിലും പങ്കാളികളായിട്ടില്ലെങ്കില്‍ ഇവരുടെ തടവ് ശിക്ഷ അഞ്ച് വര്‍ഷത്തില്‍ കൂടില്ല.

കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റ് ഐ എന്ന മാധ്യമം തിരിച്ചു കൊണ്ടു വന്ന സ്ത്രീകളിലൊരാളുമായി രഹസ്യമായി ആശയ വിനിമയം നടത്തിയിരുന്നു. ഇവരോട് തന്റെ ക്യാബ് ജീവിതത്തെ പറ്റി ഈ സ്ത്രീ അന്ന് വിവരിച്ചിരുന്നു. നാലു വര്‍ഷത്തോളമായി ഈ സ്ത്രീ അല്‍ റോജ് ക്യാമ്പില്‍ തടവിലായിരുന്നു. രഹസ്യമായി ഒരു ഫോണ്‍ ഇവര്‍ അക്കാലത്ത് കൈവശം വെച്ചു. കുര്‍ദ് സേനയുടെ കര്‍ശന തിരച്ചിലുകള്‍ നടക്കുന്ന ക്യാമ്പില്‍ കുഴിച്ചിട്ടാണ് ഈ ഫോണ്‍ ഇവര്‍ സൂക്ഷിച്ചത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഈ സ്ത്രീ സന്ദേശത്തില്‍ ആവര്‍ത്തിച്ചു പറയുന്നു. ‘ എന്റെ കൈയ്യില്‍ രക്തമില്ല, ഞാനൊരു തെറ്റും ചെയ്തിട്ടില്ല’ എന്നാണ് ഈ സ്ത്രീ അയച്ച സന്ദേശം.

ക്യാമ്പിലെ സ്ഥിതി വളരെ മോശമാണെന്നും ഇവിടെ നില്‍ക്കുന്നത് അസഹനീയമാണെന്നും ആ സ്ത്രീ അന്ന് പറഞ്ഞു. ‘ കുര്‍ദ് സേമ വളരെ മോശമായാണ് ഞങ്ങളോട് പെരുമാറുന്നത്. ഇത് ജീവിതമല്ല. ഇവിടെ സ്ത്രീകള്‍ കൂടുതല്‍ വര്‍ഗീയവല്‍ക്കരിക്കപ്പെടും,’ ബെല്‍ജിയന്‍ വനിത പറഞ്ഞു. ആറ് വര്‍ഷം മുമ്പാണ് ഇവര്‍ ഐഎസില്‍ചേര്‍ന്നത്. തന്റെ കുഞ്ഞിന് നല്ല ജീവിതം ലഭിക്കാന്‍ വേണ്ടിയാണ് സ്വദേശത്ത് തടവിലാക്കപ്പെടുമെന്നറിഞ്ഞിട്ടും ഇവര്‍ തിരിച്ചു വന്നത്. ബെല്‍ജിയത്തിലെത്തി വിമാനത്തില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ഇവരുടെ കുഞ്ഞിനെ മാറ്റി. കുറച്ചാഴ്ചക്കുള്ളില്‍ ഈ സ്ത്രീയുടെ ബന്ധുക്കള്‍ക്ക് കുട്ടിയെ കൈമാറും.

ഐഎസില്‍ ചേര്‍ന്ന നിരവധി യൂറോപ്യന്‍ സ്ത്രീകളെയും കുട്ടികളെയും രാജ്യത്തേക്ക് തിരിച്ചെടുക്കാന്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും തയ്യറാവാതിരിക്കെയാണ് ബെല്‍ജിയം ഇത്തരമൊരു തീരുമാനമെടുത്തത്. ക്യാമ്പിലെ കുട്ടികളുടെ പരിതസ്ഥിതി പരിഗണിച്ചാണ് ബെല്‍ജിയത്തിന്റെ തീരുമാനം. ക്യാമ്പിലെ മറ്റ് മൂന്ന് സ്ത്രീകളെയും ഇവരുടെ ഏഴ് കുട്ടികളെയും സ്വദേശത്തേക്ക് ബെല്‍ജിയം ക്ഷണിച്ചെങ്കിലും ഇവര്‍ വരാന്‍ തയ്യാറായില്ല.

Next Story