Top

ലോകറെക്കോഡ് മറ്റൊരിക്കലാകാം; റൊണാള്‍ഡോയ്ക്കും പോര്‍ചുഗലിനും യാത്രയയപ് നല്‍കി ബെല്‍ജിയം

യൂറോ കപ്പ് നിലനിര്‍ത്താനും ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാകാനും പോര്‍ചുഗലിനും റൊണാള്‍ഡോയ്ക്കും കഴിഞ്ഞില്ല. തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഒരൊറ്റ ഗോളില്‍ ഇതിനു രണ്ടിനും അനുവദിക്കാതെ ബെല്‍ജിയം അവര്‍ക്കു മടക്കടിക്കറ്റ് നല്‍കി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ പോരില്‍ നിലവിലെ ചാമ്പ്യന്മാരെ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം റുപടിയില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഒരു നിമിഷത്തെ മാജിക്ക് സ്‌ട്രൈക്ക് ആണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. ഇരുടീമുകളും പ്രതിരോധത്തിലൂന്നിയ കളി കാഴ്ചവച്ചതോടെ ലോകം കാത്തിരുന്ന മത്സരം പ്രതീക്ഷിച്ച […]

27 Jun 2021 11:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകറെക്കോഡ് മറ്റൊരിക്കലാകാം; റൊണാള്‍ഡോയ്ക്കും പോര്‍ചുഗലിനും യാത്രയയപ് നല്‍കി ബെല്‍ജിയം
X

യൂറോ കപ്പ് നിലനിര്‍ത്താനും ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററാകാനും പോര്‍ചുഗലിനും റൊണാള്‍ഡോയ്ക്കും കഴിഞ്ഞില്ല. തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഒരൊറ്റ ഗോളില്‍ ഇതിനു രണ്ടിനും അനുവദിക്കാതെ ബെല്‍ജിയം അവര്‍ക്കു മടക്കടിക്കറ്റ് നല്‍കി.

ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ പോരില്‍ നിലവിലെ ചാമ്പ്യന്മാരെ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം റുപടിയില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഒരു നിമിഷത്തെ മാജിക്ക് സ്‌ട്രൈക്ക് ആണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്.

ഇരുടീമുകളും പ്രതിരോധത്തിലൂന്നിയ കളി കാഴ്ചവച്ചതോടെ ലോകം കാത്തിരുന്ന മത്സരം പ്രതീക്ഷിച്ച പോലെ ആവേശകരമായില്ല. ആദന്യ പകുതിയില്‍ വിരലില്‍ എണ്ണാവുന്ന അവസരങ്ങള്‍ മാത്രമാണ് ഇരുടീമുകളും തുറന്നെടുത്തത്. ഇരുടീമുകളും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യ പകുതിയില്‍ കഷ്ടപ്പെട്ടു. എങ്കിലും ആദ്യ പകുതി അവസാനിക്കാന്‍ നാലു മിനുട്ട് മാത്രം ശേഷിക്കെ ബെല്‍ജിയം ലീഡ് എടുത്തു.

ബോക്‌സിന് പുറത്ത് നിന്ന് മനോഹരമായ ഒരു ഷോട്ടിലൂടെ തോര്‍ഗാന്‍ ഹസാര്‍ഡ് പോര്‍ചുഗല്‍ കോട്ട കീഴടക്കി. കളിയില്‍ ബെല്‍ജിയത്തിന്റെ ആദ്യ അവസരമായിരുന്നു ഇത്. അതു തന്നെ അവര്‍ മുതലാക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ പരിക്കു കാരണം ബെല്‍ജിയത്തിന് സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയിനെ നഷ്ടമായെങ്കിലും ടീം ആ അഭാവം ഭംഗിയായി നികത്തി. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള പോര്‍ചുഗല്‍ ആക്രമണങ്ങളായിരുന്നു ഏറെയും. എന്നാല്‍ പന്ത് കൂടുതല്‍ സമയം കയ്യില്‍ വെക്കാന്‍ ആയെങ്കിലും പോര്‍ച്ചുഗല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസപ്പെട്ടു.

81-ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഒരു കോര്‍ണറില്‍ നിന്ന് റുബന്‍ ഡയസിന്റെ പവര്‍ ഫുള്‍ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് തടഞ്ഞു. ഇതിനു പിന്നാലെ ഗുറേറോയുടെ ഒരു ഷോട്ട് പോസ്റ്റില്‍ കൂടെ തട്ടി മടങ്ങിയതോടെ പോര്‍ചുഗല്‍ തോല്‍വി ഉറപ്പിച്ചു.

മത്സരത്തിന്റെ അവസാന നിമിഷങ്ങില്‍ മരിച്ച് ഡിഫന്‍ഡ് ചെയ്ത ബെല്‍ജിയം വിജയം ഉറപ്പിക്കുക ആയിരുന്നു. വിജയത്തോടെ ക്വാര്‍ട്ടറില്‍ എത്തിയ ബെല്‍ജിയത്തെ അവിടെ കാത്തിരിക്കുന്നത് വമ്പന്മാരായ ഇറ്റലിയാണ്.

Next Story

Popular Stories