ബെയ്റൂട്ട് തുറമുഖം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സ്ഫോടനം നടന്നിടത്ത് പതിയിരുന്നത് മറ്റൊരു അപകടവും; ‘രാസ കടല്‍ ‘
ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് നടന്ന സ്ഫോടനത്തോടൊപ്പം സ്ഥലത്ത് വമ്പന്‍ രാസസ്ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നതായി കണ്ടെത്തല്‍. സ്ഫോടനം നടന്നിടം വൃത്തിയാക്കുന്ന ജര്‍മ്മന്‍ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. പത്തുവര്‍ഷത്തിലേറെയായി കണ്ടെയ്നറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് ലിറ്റര്‍ മാരക രാസവസ്തുക്കള്‍ തുറമുഖത്തുണ്ടായിരുന്നു. ഇവയില്‍ തീപടരുകയും പരസ്പരം കലരുകയും ചെയ്തിരുന്നെങ്കില്‍ ആദ്യ സ്ഫോടനത്തിനു പുറമെ രണ്ടാമതൊരു വമ്പന്‍ സ്ഫോടനവും തുറമുഖത്ത് നടന്നേനെ. മാത്രവുമല്ല വര്‍ഷങ്ങളോളം പ്രദേശത്തെ ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേനെ. സ്ഫോടനം നടന്നിടത്തെ തകര്‍ന്നടിഞ്ഞ വസ്തുക്കള്‍ നീക്കം ചെയ്യുന്ന […]

ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് നടന്ന സ്ഫോടനത്തോടൊപ്പം സ്ഥലത്ത് വമ്പന്‍ രാസസ്ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നതായി കണ്ടെത്തല്‍. സ്ഫോടനം നടന്നിടം വൃത്തിയാക്കുന്ന ജര്‍മ്മന്‍ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
പത്തുവര്‍ഷത്തിലേറെയായി കണ്ടെയ്നറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് ലിറ്റര്‍ മാരക രാസവസ്തുക്കള്‍ തുറമുഖത്തുണ്ടായിരുന്നു. ഇവയില്‍ തീപടരുകയും പരസ്പരം കലരുകയും ചെയ്തിരുന്നെങ്കില്‍ ആദ്യ സ്ഫോടനത്തിനു പുറമെ രണ്ടാമതൊരു വമ്പന്‍ സ്ഫോടനവും തുറമുഖത്ത് നടന്നേനെ. മാത്രവുമല്ല വര്‍ഷങ്ങളോളം പ്രദേശത്തെ ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേനെ.
സ്ഫോടനം നടന്നിടത്തെ തകര്‍ന്നടിഞ്ഞ വസ്തുക്കള്‍ നീക്കം ചെയ്യുന്ന ഹെവി ലിഫ്റ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ് ഇക്കാര്യമറിയിച്ചത്. ബെയ്റൂട്ട് തുറമുഖം എത്രമാത്രം അപകടാവസ്ഥയിലാണ് നിലനിന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ കമ്പനി നടത്തിയ പരിശോധന.
എന്റെ ജീവിതത്തില്‍ ഞാനിതുവരെ ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ലെന്നാണ് ജര്‍മ്മന്‍ കമ്പനിയിലെ കെമിക്കല്‍ വിദഗ്ധന്‍ മൈക്കല്‍ വെന്റ്ലര് പറയുന്നത്. ‘പച്ചയും മഞ്ഞയും നിറത്തിലുള്ള ഒരു കടല്‍, അല്ലെങ്കില്‍ പുഴപോലെയായിരുന്നു അവ,’ അദ്ദേഹം പറഞ്ഞു.
‘ തുറമുഖത്തിന് ഭാഗ്യമുണ്ട്. കാരണം ആ കണ്ടെയ്നറുകള്‍ നിശ്ചിത ദൂരത്തിലായിരുന്നു,’ കെമിക്കല്‍ വിദഗ്ധന്‍ പറയുന്നു.
പത്തു വര്‍ഷത്തോളമായി അങ്ങിങ്ങായി സൂക്ഷിച്ചിരിക്കുന്ന നിരവധി കെമിക്കല്‍ കണ്ടെയ്നറുകളാണ് ഇവര്‍ കണ്ടെടുത്തത്. തുറമുഖത്തെ ഏഴ് സ്ഥലങ്ങളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. മിക്കതും സ്ഫോടനം നടന്നതിന്റെ എതിര്‍വശത്തുള്ള കാര്‍ഗോ സോണില്‍ തുറന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. 60 ശതമാനത്തോളം ഹൈഡ്രോക്ലോറിക് ആസിഡുകളായിരുന്നു ഈ രാസശേഖരണങ്ങളില്. രക്തത്തിലെത്തിയാല്‍ മാരക പ്രത്യാഘാതം ഉണ്ടാവുന്ന ഹൈഡ്രോഫ്ളൂറിക് ആസിഡും ഇവര്‍ കണ്ടെടുത്തു. എന്നാല്‍ ഈ ഷിപ്മെന്റുകളില്‍ മിക്കതും കാലപ്പഴക്കം കാരണം ഇവിടെ നിന്ന് മാറ്റാന്‍ കഴിയില്ലെന്നാണ് കമ്പനി പറയുന്നത്.
ഇത്രയധികം രാവസ്തുക്കള്‍ എങ്ങനെയാണ് ബെയ്റൂട്ട് തുറമുഖത്തെത്തിയതെന്ന് വ്യക്തമാവുന്നില്ലെന്നാണ് ഞെട്ടിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. അധികൃതര്‍ ഇതേപറ്റി ഇതുവരെയും കൃത്യമായ വിവരം നല്‍കുന്നില്ല.
ആഗസ്റ്റ് നാലിനാണ് ലെബനനെ ഞെട്ടിച്ചു കൊണ്ട് ബെയ്റൂട്ട് തുറമുഖത്ത് വമ്പന്‍ സ്ഫോടനം നടന്നത്. ആറുവര്‍ഷം മുമ്പ് തുറമുഖത്ത് സൂക്ഷിച്ചുവെച്ച അമേണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. 200 ലേറെ പേര് സ്ഫോടനത്തില്‍ മരിച്ചു. ഇതുസംബന്ധിച്ചുളള അന്വേഷണം നടന്നുവരികയാണ്.
ബെയ്റൂട്ട് തുറമുഖത്തിലെ ഹാങ്ങര്‍ 12 എന്ന വിമാനശാലയില്‍ സൂക്ഷിച്ചിരുന്ന 2270 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ആറുവര്‍ഷമായി ഈ സ്ഫോടക വസ്തു നഗരത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം 2013 സെപ്റ്റംബറില്‍ റഷ്യന്‍ ചരക്കുക്കപ്പല്‍ ലെബനന് തീരത്തെത്തുകയും സാങ്കേതിക കാരണങ്ങളാല്‍ ഇവിടെ നിര്‍ത്തിയിടുകയുമായിരുന്നു. എന്നാല്‍ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് കപ്പല്‍ ഇവിടെ നിര്‍ത്തുകയും രാസശേഖരം പിന്നീട് ലെബനന് തുറമുഖത്തേക്ക് മാറ്റുകയുമായിരുന്നു.