Top

‘ബിജെപി ലൈറ്റ് ആകാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് സീറോയാകും’;മൃദു ഹിന്ദുത്വം എവിടെയും എത്തിക്കില്ലെന്ന് തരൂര്‍

‘ബിജെപി ലൈറ്റാ’വാന്‍ ശ്രമിച്ചാല്‍ ‘കോണ്‍ഗ്രസ് സീറോ’യാവുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.

1 Nov 2020 7:35 AM GMT

‘ബിജെപി ലൈറ്റ് ആകാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് സീറോയാകും’;മൃദു ഹിന്ദുത്വം എവിടെയും എത്തിക്കില്ലെന്ന് തരൂര്‍
X

‘ബിജെപി ലൈറ്റാ’വാന്‍ ശ്രമിച്ചാല്‍ ‘കോണ്‍ഗ്രസ് സീറോ’യാവുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. തരൂരിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദ ബാറ്റില്‍ ഓഫ് ബിലോങി’ങ്ങിനെ കുറിച്ച് പിടിഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ സമീപനമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. അത്തരത്തിലുള്ളൊരു രാഷ്ട്രീയ സമീപനം കോണ്‍ഗ്രസിനെ എവിടെയും എത്തിക്കില്ലെ. ഇത് എല്ലാ പുരോഗമനവാദികള്‍ക്കും ഉണ്ടായേക്കാവുന്ന ചോദ്യമാണ്. എന്നാല്‍ കോണ്‍ഗ്രസിന് യാതൊരു തരത്തിലും ബിജെപിയായി മാറാന്‍ സാധിക്കില്ല. ഞങ്ങളെ പോലെയുള്ളവരുള്ളപോള്‍ അതിനൊരിക്കലും അനുവദിക്കില്ലെന്നും തരൂര്‍ പറഞ്ഞു.

രാജ്യത്ത് മതേതരത്വത്തെ ഒരു പ്രത്യയ ശാസ്ത്രമായി കൊണ്ടു പോവുക എന്നത് ഏറെ അപകടകരമായ ഒന്നായി മാറിക്കഴിഞ്ഞു. ഭരിക്കുന്നവര്‍ മതേതരത്വം എന്ന പേര് തന്നെ ഭരണ ഘടനയില്‍ നിന്നും എടുത്ത് കളയാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ അതും ചെയ്‌തേക്കാമെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് ഹിന്ദുമതവും ഹിന്ദുത്ത്വവും തമ്മിലുള്ള വ്യത്യാസമറിയാം. ഹിന്ദുമതം ഉള്‍ക്കൊളലിനെ പറ്റി പറയുമ്പോള്‍ ഹിന്ദുത്വം അതില്‍ നിന്നും ഭിന്നമയൊന്നാണ് പറയുന്നതെന്നും തരൂര്‍ പറഞ്ഞു.

Next Story