Top

തീരുമാനം മാറ്റി ജനാര്‍ദ്ദനന്‍; ‘പ്രത്യേക പരിഗണന, പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകും’

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന തീരുമാനം പിന്‍വലിച്ച് ക്ഷണം ലഭിച്ച കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനന്‍. മുഖ്യമന്ത്രി തനിക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയത്. പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകുമെന്ന് തോന്നിയത് കൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനാര്‍ദ്ദനന്റെ വാക്കുകള്‍: ”മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. […]

19 May 2021 4:20 AM GMT

തീരുമാനം മാറ്റി ജനാര്‍ദ്ദനന്‍; ‘പ്രത്യേക പരിഗണന, പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകും’
X

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന തീരുമാനം പിന്‍വലിച്ച് ക്ഷണം ലഭിച്ച കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനന്‍. മുഖ്യമന്ത്രി തനിക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയത്. പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായി പോകുമെന്ന് തോന്നിയത് കൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനാര്‍ദ്ദനന്റെ വാക്കുകള്‍: ”മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്.” ജനാര്‍ദ്ദനന്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നായിരുന്നു ആദ്യം ജനാര്‍ദ്ദനന്‍ പറഞ്ഞത്. ”മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം. സംസാരിക്കണം. എല്ലാവരും കൊതിക്കുന്നതാണ്.. എന്നാല്‍ കൊവിഡ് ഒക്കെ മാറട്ടെ. എന്നിട്ട് കാണാം.” എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം.

ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കു ജീവനക്കാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദ്ദനന്റെ കഥ പുറംലോകമറിഞ്ഞത്. 35 വര്‍ഷത്തോളമായി ദിനേശിലെ തൊഴിലാളിയാണ് ജനാര്‍ദ്ദനന്‍. ആകെയുള്ള സമ്പാദ്യവും ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റിയും ചേര്‍ന്ന തുകയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. അതില്‍ നിന്നാണ് രണ്ടുലക്ഷം രൂപ അദ്ദേഹം വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്.

സംഭാവനയെക്കുറിച്ച് അന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞത് ഇങ്ങനെ: ”മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിരുന്നു. വാക്‌സിന്‍ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ചു നോക്കുമ്പോള്‍ നമ്മുടെ കേരളത്തിന് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമാണ് ആ വില. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഈ കാര്യം ചെയ്തത്. എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട്. അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം.”

Next Story

Popular Stories