Top

‘ഭഗവാന് തുല്യമായ കര്‍ത്തവ്യമാണ് ചെയ്തത്, മരണം വരെ കടപ്പെട്ടിരിക്കുന്നു’; എംഎ യൂസഫലിയോട് ബെക്‌സ് കൃഷ്ണയുടെ അമ്മ

നന്ദി, നന്ദി പറഞ്ഞാല്‍ പറ്റില്ല. ചുരുക്കം പറഞ്ഞാല്‍ വാക്കുകളില്ല പറയാനായിട്ട്.

3 Jun 2021 7:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഭഗവാന് തുല്യമായ കര്‍ത്തവ്യമാണ് ചെയ്തത്, മരണം വരെ കടപ്പെട്ടിരിക്കുന്നു’; എംഎ യൂസഫലിയോട് ബെക്‌സ് കൃഷ്ണയുടെ അമ്മ
X

കോഴിക്കോട്: ഭഗവാന് തുല്യമായ കര്‍ത്തവ്യമാണ് എംഎ യൂസഫലി നിറവേറ്റിയതെന്ന് ബെക്‌സ് കൃഷ്ണയുടെ അമ്മ. അബുദാബി ജയിലില്‍ നിന്ന് ബെക്‌സ് കൃഷ്ണ മോചിതനാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. മീഡിയാ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അബുദാബി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയായിരുന്ന ബെക്‌സ് കൃഷ്ണയെ മോചിതനാക്കാന്‍ എം.എ യൂസഫലി നടത്തിയ ശ്രമങ്ങള്‍ നേരത്തെ വിജയം കണ്ടിരുന്നു. ബെക്‌സ് ഉടന്‍ നാട്ടിലെത്തും.

”പറയാന്‍ നന്ദി വാക്കുകളില്ല. മരണം വരെ കടപ്പെട്ടിരിക്കുകയാണ് എംഎ യൂസഫലിയോട്. കുറേക്കാലമായി യൂസഫലിയെ കാണണം എന്നു കരുതുന്നു, ഇതുവരെ പറ്റിയിട്ടില്ല. ഭഗവാന് തുല്യമായ കര്‍ത്തവ്യമാണ് ചെയ്തത്. എന്റെ മോന് ഇന്ന് ജീവനോടെയുള്ളത് അവരുള്ളതുകൊണ്ടാണ്. നന്ദി, നന്ദി പറഞ്ഞാല്‍ പറ്റില്ല. ചുരുക്കം പറഞ്ഞാല്‍ വാക്കുകളില്ല പറയാനായിട്ട്.”

ബെക്‌സ് കൃഷ്ണയുടെ അമ്മ

2012 സെപ്റ്റംബർ ഏഴിനാണ് തൃശൂർ സ്വദേശിയായ ബെക്സ് കൃഷ്ണന്റെ ജീവിതം മാറിമറിഞ്ഞ സംഭവം ഉണ്ടാകുന്നത്. തൃശൂർ പുത്തൻച്ചിറ ചെറവട്ട സ്വദേശിയായ ബെക്സ് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 2012 സെപ്റ്റംബർ ഏഴിന് ബെക്സ് ഓടിച്ച ട്രെക്ക് ഇടിച്ച് സുഡാൻ സ്വദേശിയായ ബാലൻ കൊല്ലപ്പെട്ടു. അന്വേഷണത്തിൽ ബെക്സിന്റെ ഭാ​ഗത്ത് നിന്ന് ​ഗുരുതര വീഴ്ച്ചയുണ്ടായെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ബെക്സിന് പ്രതികൂലമായി.

കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന യുഎഇ നിയമപ്രകാരം ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചു. അപകടം മനപൂർവ്വമായി ഉണ്ടാക്കിയതല്ലെന്ന് ബെക്സിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും യാതൊരു ഫലവുണ്ടായില്ല. മരിച്ച സുഡാൻ ബാലന്റെ കുടുംബം മാപ്പ് നൽകുക മാത്രമായിരുന്നു ബെക്സിന് ശിക്ഷ ഒഴിവാക്കാനുള്ള ഏക മാർ​ഗം. ആദ്യഘട്ടത്തിൽ നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടതോടെ ബെക്സിന്റെ സർവ്വ പ്രതീക്ഷയും അസ്തമിച്ചു. ഇതിനിടെ അവസാന മാർ​ഗമെന്നോണം ലുലു ​ഗ്രൂപ്പ് ഉടമ എംഎ യുസഫലിയോട് സഹായം അഭ്യർത്ഥിച്ച് ബെക്സിന്റെ കുടുംബം രം​ഗത്തുവന്നു.

ബെക്സിന്റെ വിഷയത്തിൽ ഇടപെടാമെന്ന് എംഎ യൂസഫലി ഉറപ്പ് നൽകി. ​ദീർഘനാൾ നീണ്ട ഒത്തുതീർപ്പ് ചർച്ചകൾ യുസഫലിയുടെ നേതൃത്വത്തിൽ നടന്നു. ഒരുഘട്ടത്തിൽ സുഡാൻ ബാലന്റെ കുടുംബക്കെ യുഎഇയിലെത്തിച്ച് ചർച്ചകൾ കൂടുതൽ ശക്തിപ്പെടുത്തി. ഒടുവിൽ മാപ്പ് നൽകാമെന്ന് കുടുംബം സമ്മതിച്ചു. ദയാധനമായി അഞ്ച് ലക്ഷം ദിർഹമാണ് നൽകാൻ ധാരണയായത്. അഞ്ച് ലക്ഷം ദിർഹം എന്നാൽ ഏതാണ്ട് ഒരു കോടി രൂപയോളം വരും. കോടതി കുടുംബത്തിന്റെ മാപ്പ് അം​ഗീകരിച്ചതോടെ ബെക്സിന് പുതുജീവനാണ് തിരികെ ലഭിച്ചത്.

ഇക്കഴിഞ്ഞ ജനുവരിയിൽ അഞ്ച് ലക്ഷം ദിർഹം കോടതിയിൽ കെട്ടിവെച്ച യുസഫലി ബെക്സിനെ ജയിൽ മോചിതനാവുമെന്ന് ഉറപ്പാക്കി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യാപാരിയായ യൂസഫലി വലിയൊരു മാതൃകയാണ് ബെക്സിനോട് കാണിച്ചത്.നിയമനടപടികൾ പൂർത്തിയാക്കി ബെക്‌സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. രു നിമിഷത്തെ കയ്യബദ്ധത്തിൽ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ അദ്ദേഹം വന്നതെന്ന് ബെക്സ് പ്രതികരിച്ചു. ദൈവത്തിന് നന്ദിയെന്നായിരുന്നു യൂസഫലി ഒത്തുതീർപ്പിന് ശേഷം പറഞ്ഞത്.

Next Story

Popular Stories