Top

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: അന്വേഷണം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിലേക്ക്

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ അന്വേഷണം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിലേക്ക്. ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവാണെന്ന് രവി പൂജി മൊഴി നല്‍കി. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. ആക്രമണം ആസൂത്രണം ചെയ്തതും മൈസൂര്‍ സ്വദേശി ഗുലാമിനെ കൊണ്ട് ക്വട്ടേഷന്‍ എടുപ്പിച്ചതും ഇയാള്‍ തന്നെയാണെന്നാണ് രവി പൂജാരിയുടെ മൊഴി. കാസര്‍ഗോഡ് സ്വദേശി ജിയ, ഗുലാം എന്നിവര്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയത്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണില്‍ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി. വാട്‌സ്ആപ്പ് കാള്‍ വഴിയായിരുന്നു ഫോണ്‍ […]

4 Jun 2021 11:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: അന്വേഷണം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിലേക്ക്
X

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ അന്വേഷണം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിലേക്ക്. ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവാണെന്ന് രവി പൂജി മൊഴി നല്‍കി. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. ആക്രമണം ആസൂത്രണം ചെയ്തതും മൈസൂര്‍ സ്വദേശി ഗുലാമിനെ കൊണ്ട് ക്വട്ടേഷന്‍ എടുപ്പിച്ചതും ഇയാള്‍ തന്നെയാണെന്നാണ് രവി പൂജാരിയുടെ മൊഴി. കാസര്‍ഗോഡ് സ്വദേശി ജിയ, ഗുലാം എന്നിവര്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയത്.

ലീന മരിയ പോളിനെ മൂന്ന് തവണ ഫോണില്‍ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി. വാട്‌സ്ആപ്പ് കാള്‍ വഴിയായിരുന്നു ഫോണ്‍ ചെയ്തത്. ലീനയുടെ സുഹൃത്തായ ഡോക്ടറേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. വ്യാഴാഴ്ച്ചയാണ് കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് കൊച്ചിയിലെത്തിച്ചത്.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ മുതല്‍ ചോദ്യം ചെയ്തുവരികയായിരുന്നു.

ലീന പോളിനെ ഭീഷണിപ്പെടുത്തിയത് സമ്മതിച്ച് രവി പൂജാരി; ക്വട്ടേഷന്‍ പെരുമ്പാവൂര്‍- കാസര്‍ഗോഡ് സംഘത്തിന്റേത്; ‘വെടിവെപ്പ് നടത്തിയത് തന്റെ സംഘമല്ല’

കേസിലെ മൂന്നാം പ്രതിയായ ഇയാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ബംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ജൂണ്‍ എട്ട് വരെയാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

2018 ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ലീന പൊലീസിന് മൊഴി നല്‍കിയിരുന്നു. തന്നോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും പണം നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമായിരുന്നു ലീനയുടെ മൊഴി. പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രവി പൂജാരി ചെയ്തിരുന്നു.

Next Story